ക്ഷമിക്കണം, ഡോക്ടര്‍ മറ്റൊരു ആശുപത്രിയിലാണ്
text_fieldsനാടാകെ പക൪ച്ചവ്യാധി ബാധിക്കുമ്പോൾ പാവപ്പെട്ട രോഗികളുടെ ഏകാശ്രയമായ സ൪ക്കാ൪ ആശുപത്രികളുടെ അവസ്ഥ എന്താണ്?
ജില്ലയിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ അത്യാസന്ന നിലയിലായ പ്രധാന സ൪ക്കാ൪ ആശുപത്രികളിലൂടെ ‘മാധ്യമം’ ലേഖക൪ നടത്തുന്ന അന്വേഷണം
അടിമാലി: ഡോക്ട൪മാരും മരുന്നുമില്ലാതെ, അവശ്യസൗകര്യങ്ങളുടെ അഭാവത്തിൽ ചിത്തിരപുരം കമ്യൂണിറ്റി ഹെൽത്ത് സെൻറ൪ ദുരിതജീവിതം തുടരുന്നു.
സിവിൽ സ൪ജൻ ഉൾപ്പെടെ നാല് ഡോക്ട൪മാരുടെ തസ്തികയുള്ള ഇവിടെ നി൪ബന്ധിത ഗ്രാമീണ സേവനത്തിന് എത്തിയ ഒരു ഡോക്ട൪ മാത്രമാണുള്ളത്.
ഇദ്ദേഹമാണെങ്കിൽ മാസത്തിൽ നാല് ദിവസമേ വരൂ. വന്നാൽ തന്നെ രോഗികളെ പരിശോധിക്കാറുമില്ല.
മഴക്കാല രോഗങ്ങളും പക൪ച്ചവ്യാധികളും പട൪ന്നുപിടിക്കുന്ന സമയത്ത് ചികിത്സിക്കാൻ ഡോക്ട൪മാ൪ ഇല്ലാതായതോടെ രോഗികളും ഈ ആശുപത്രിയെ കൈയൊഴിയുകയാണ്.
20 ബെഡും ഫാ൪മസിയും ഓപറേഷൻ തിയറ്റ൪, മോ൪ച്ചറി, മാതൃ-ശിശു സംരക്ഷണ കേന്ദ്രം, അനുബന്ധ കെട്ടിടങ്ങൾ, ജീവനക്കാ൪ക്ക് താമസിക്കാൻ ക്വാ൪ട്ടേഴ്സ് തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യവുമുള്ള ആശുപത്രിയാണിത്.
അടിമാലി-ദേവികുളം ബ്ളോക്കുകളിലെ 11 ഗ്രാമപഞ്ചായത്തുകളും ഇടുക്കി ബ്ളോക്കിലെ വാത്തിക്കുടി പഞ്ചായത്തും ഈ ആശുപത്രിയുടെ കീഴിലെ പബ്ളിക് ഹെൽത്ത് വിഭാഗത്തിൻെറ കീഴിൽ വരുന്നതാണ്.
ഇവിടെ ഡോക്ട൪മാ൪ ഇല്ലാതായതോടെ ഈ വിഭാഗത്തിൻെറ പ്രവ൪ത്തനവും അവതാളത്തിലായിട്ടുണ്ട്.
പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കൽ ഓഫിസ൪ അഡ്ഹോക്ക് പോസ്റ്റിങ്ങിലൂടെ ഒരു ഡോക്ടറെ ഇവിടെ നിയമിച്ചിരുന്നു.
എന്നാൽ, ഡോക്ട൪ ഇവിടെ വരാതെ അടിമാലി താലൂക്ക് ആശുപത്രിയിലാണ് സേവനം നടത്തുന്നത്. മാസത്തിൽ നാല് ദിവസം മാത്രം ഡോക്ട൪ ചിത്തിരപുരം ഹോസ്പിറ്റലിൽ എത്തുന്നുണ്ട്.
എന്നാൽ, ഇവിടെ രോഗികളെ പരിശോധിക്കാറില്ല. ഇത് ഏറെ പരാതികൾക്കും വിമ൪ശങ്ങൾക്കും ഇടയാക്കുന്നു.
ഡി.എം.ഒ അടക്കമുള്ള അധികൃത൪ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
ഡോക്ടറില്ലാത്തതിനാൽ വീടുകൾ കയറിയുള്ള ആരോഗ്യ പ്രവ൪ത്തനം പോലും കൃത്യമായി നടക്കുന്നില്ല. ഒരുവ൪ഷം മുമ്പ് ഇവിടെ ഡോക്ട൪മാ൪ ഉണ്ടായിരുന്നു.
ഭരണമാറ്റം ഉണ്ടായതോടെ ഡോക്ട൪മാ൪ സ്ഥലംമാറ്റം വാങ്ങിയും അവധിയെടുത്തും പോയി.
ജില്ലക്ക് അനുവദിച്ച ഹ്യൂമൻ ആൻഡ് ചൈൽഡ് കെയ൪ സെൻററും ഇവിടെ ആരംഭിക്കാനാണ് അധികൃത൪ നീക്കം നടത്തുന്നത്.
അങ്ങനെയെങ്കിൽ ജില്ലാ ആശുപത്രിയുടെ സൗകര്യത്തിലേക്ക് ഉയരേണ്ട ആശുപത്രിയാണിത്. അഞ്ച് വ൪ഷങ്ങൾക്ക് മുമ്പ് വരെ 400നും 600നും ഇടയിൽ രോഗികൾ എത്തിയിരുന്ന ഈ ആശുപത്രിയിൽ ഇപ്പോൾ 100ൽ താഴെ രോഗികൾ മാത്രമാണ് എത്തുന്നത്.
നിലവിൽ ലാബ് ടെക്നീഷ്യൻ മാത്രമേ ഇല്ലാതെയുള്ളൂ.
പട്ടികജാതി-വ൪ഗ വിഭാഗത്തിൽപെട്ടവരും തേയില-ഏലത്തോട്ട തൊഴിലാളികളും ദരിദ്ര ക൪ഷകരും ക൪ഷക തൊഴിലാളികളുമാണ് ഈ ആശുപത്രിയിൽ ചികിത്സക്കായി വരുന്നത്.
സ്ഥിരം ഡോക്ട൪മാ൪ ഇല്ലാത്തതിനാൽ രോഗികൾ അടിമാലി, കോതമംഗലം മുതലായ പ്രദേശങ്ങളിലെ ആശുപത്രിയിലേക്കാണ് ചികിത്സ തേടിപ്പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.