പണം അടച്ചില്ല; ആശ്രയഭവനിലെ ഫ്യൂസ് ഊരി
text_fieldsചാവക്കാട്: നഗരസഭ ആശ്രയഭവനിലെ ഫ്യൂസ് ഊരിയതോടെ വൃദ്ധരായ അന്തേവാസികൾ ഇരുട്ടിലായി. വൈദ്യുതി ബിൽ നഗരസഭാധികൃത൪ അടക്കാതിരുന്നതാണ് ഫ്യൂസ് ഊരാൻ കാരണമായത്. തൃശൂ൪ സ്വദേശി സി.കെ. മേനോൻ പത്തുലക്ഷം രൂപ നൽകിയാണ് ആശ്രയ പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ചുപേ൪ക്ക് താമസിക്കാൻ കഴിയുന്ന ഇവിടെ മൂന്നുപേരാണ് നിലവിലുള്ളത്. മാമ്പറെ ഭാ൪ഗവി (65), കമലു തറയിൽ (70), കെ. നൗഷാദ് (60), എന്നിവരാണ് അന്തേവാസികൾ. ഉപജീവനത്തിനായി ഇവിടെ പുറത്തിറങ്ങിയാൽ രാത്രിയിൽ ഇരുട്ടിൽ തപ്പിയാണ് ഇവ൪ തിരിച്ചത്തെുന്നത്. ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവ൪ക്ക് വേണ്ടിയാണ് ഈ ഭവനം നി൪മിച്ചത്. സംഭവം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ പ്രതിഷേധപ്രകടനം നടത്തി.
വാ൪ഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രാദേശിക കമ്മിറ്റിക്ക് രൂപം നൽകിയാൽ അന്തേവാസികൾക്ക് സഹായകരമാകുമെന്ന് നാട്ടുകാ൪ പറഞ്ഞു. പിന്നീട് പണം അടച്ച് വൈദ്യുതി പുന$സ്ഥാപിച്ചതായി നഗരസഭാധികൃത൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.