മരംമുറി തടഞ്ഞതിനെതിരെ കലക്ടറേറ്റില്‍ കുത്തിയിരിപ്പ് സമരം
text_fieldsകൊല്ലം: കുളത്തൂപ്പുഴ അരിപ്പയിലെ ചെങ്ങറ പുനരധിവാസമേഖലയിൽ കൃഷി നടത്തുന്നതിന് മരങ്ങൾ മുറിക്കുന്നത് തടഞ്ഞ റവന്യു അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം.
പാഴ്മരങ്ങൾ മുറിക്കുന്നതിന് ജില്ലാ കലക്ട൪ നേരത്തേ അനുമതിയും നൽകിയിരുന്നതാണ്. എന്നാൽ ബുധനാഴ്ച രാവിലെ ആ൪.ഡി.ഒ സ്ഥലത്തത്തെി മരംമുറി തടഞ്ഞു. ആ൪.ഡി.ഒ യുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പുനരധിവാസമേഖലയിലുള്ളവ൪ പ്രതിഷേധവുമായി ഉച്ചയോടെ കൊല്ലത്തത്തെിയത്.
കലക്ടറുടെ ചേംബറിലത്തെി സമരക്കാരുടെ പ്രതിനിധികൾ ആദ്യം ച൪ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കലക്ട൪ വ്യക്തമായ ഉറപ്പ് നൽകാതെ പിരിഞ്ഞുപോവില്ളെന്നറിയിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവ൪ കലക്ടറേറ്റിൻെറ പടിഞ്ഞാറേ ഗേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് കലക്ടറുമായി നടന്ന ച൪ച്ചയിൽ നാലുദിവസത്തിനകം പ്രശ്നംപരിഹരിക്കാമെന്നും ഇതിനായി അഞ്ചംഗ ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചു. തുട൪ന്നാണ് സമരക്കാ൪ പിരിഞ്ഞത്. സംഘ൪ഷസാധ്യത കണക്കിലെടുത്ത് വെസ്റ്റ് സി.ഐ കമറുദ്ദീൻെറ നേതൃത്വത്തിൽ കലക്ടറേറ്റിൽ കനത്ത പൊലീസ് സുരക്ഷ ഏ൪പ്പെടുത്തിയിരുന്നു. സമരക്കാരെ പ്രതിനിധീകരിച്ച് തങ്കമണി, വസുമതി ബാബു, വിജയൻ, ഷഫീഖ് തുടങ്ങിയവരാണ് കലക്ടറെ കണ്ടത്.
മരംമുറി പൂ൪ത്തിയാക്കി കൃഷിക്കുള്ള അവസരമൊരുക്കിയില്ളെങ്കിൽ കലക്ടറേറ്റ് പരിസരത്ത് കുടിൽകെട്ടി സമരം നടത്താനുള്ള തയാറെടുപ്പിലാണ് 18 ഓളം കുടുംബങ്ങൾ. പട്ടയപ്രകാരം തങ്ങൾക്ക് അനുവദിച്ചുകിട്ടിയിട്ടുള്ള ഭൂമിയിലെ പാഴ്മരങ്ങൾ മുറിച്ച് കൃഷി നടത്തുന്നത് തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ളെന്നും ഇവ൪ പറയുന്നു. മരംമുറിക്കെതിരെ രംഗത്തുവന്ന കുളത്തൂപ്പുഴയിലെ പ്രാദേശിക രാഷ്ട്രീയ നേതാവാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഇവ൪ കുറ്റപ്പെടുത്തുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി അരിപ്പയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അരിപ്പയിലെ റവന്യു ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുനീക്കിയെന്നാരോപിച്ച് പ്രദേശവാസികളായ ഒരുസംഘം രംഗത്തത്തെിയത് ഏതാനും ദിവസം മുമ്പ് സ്ഥലത്ത് സംഘ൪ഷത്തിനിടയാക്കിയിരുന്നു. ആദിവാസിഭൂമിയിലെ കാ൪ഷിക നി൪മാണ പ്രവ൪ത്തനങ്ങൾ തടസ്സപ്പെടുത്താനത്തെിയ റവന്യു ഉദ്യോഗസ്ഥരെ സ്ഥലവാസികൾ ദിവസങ്ങൾക്ക് മുമ്പ് തടഞ്ഞുവെച്ച സംഭവവുമുണ്ടായി.
പൊലീസും നാട്ടുകാരും നടത്തിയ ച൪ച്ചയെ തുട൪ന്ന് ജോലികൾ തടസ്സപ്പെടുത്തില്ളെന്ന ഉറപ്പിലാണ് അന്ന് പ്രദേശവാസികൾ പിന്മാറിയത്. തുട൪ന്ന് സ്ഥലത്തത്തെിയ കുളത്തൂപ്പുഴ പൊലീസും ഡെപ്യൂട്ടി തഹസിൽദാ൪ മോനച്ചനും സോളിഡാരിറ്റി പ്രവ൪ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ പുനരധിവാസ മേഖലയിലുള്ളവരുമായി ച൪ച്ച നടത്തുകയും ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്യായമായ യാതൊരു ഇടപെടലും ഉണ്ടാകില്ളെന്നും സംരക്ഷിത മരങ്ങളൊഴികെയുള്ള മരങ്ങൾ മുറിച്ചുനീക്കാമെന്നും ഡെപ്യൂട്ടി തഹസിൽദാ൪ ആദിവാസികൾക്ക് ഉറപ്പുനൽകിയിരുന്നതുമാണ് .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.