ബാവിക്കരയില്‍ സ്ഥിരം ബണ്ട് പൂര്‍ത്തിയാക്കാന്‍ 8.20 കോടി
text_fieldsകാസ൪കോട്: ബാവിക്കരയിൽ സ്ഥിരം ബണ്ട് നി൪മാണം പൂ൪ത്തിയാക്കാൻ ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭായോഗം 8.20 കോടി രൂപ അനുവദിച്ചു.
ബണ്ട് പൂ൪ത്തിയായാൽ കാസ൪കോട് നഗരസഭാ പരിധിയിലും നാല് ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരമാകും. 2011ൽ തുടങ്ങിയ ബാവിക്കരയിലെ സ്ഥിരം ബണ്ട് നി൪മാണം 39 ശതമാനം പ്രവൃത്തി പൂ൪ത്തിയാക്കിയപ്പോൾ കരാറുകാരൻ ഉപേക്ഷിക്കുകയായിരുന്നു. ഫണ്ടിൻെറ അപര്യാപ്തതയായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുട൪ന്ന് മണൽചാക്ക് അട്ടിയിട്ട് താൽക്കാലിക തടയണ കെട്ടിയാണ് ഇവിടെ നിന്ന് വെള്ളം എടുത്തിരുന്നത്. താൽക്കാലിക തടയണ പൊളിയുമ്പോൾ ഉപ്പുവെള്ളം ശുദ്ധജലത്തിൽ കലരുന്നത് കാസ൪കോട്ടെ എക്കാലത്തേയും പ്രശ്നമായിരുന്നു. പ്രവൃത്തി പൂ൪ത്തിയാക്കാൻ ടെണ്ട൪ ക്ഷണിച്ചപ്പോൾ കരാറുകാരൻ എസ്റ്റിമേറ്റിനേക്കാളും 82 ശതമാനം അധികമാണ് ക്വാട്ട് ചെയ്തത്.
ഈ തുകയാണ് ഇപ്പോൾ മന്ത്രിസഭ അനുവദിച്ചിട്ടുള്ളത്. ബാവിക്കരയിൽ സ്ഥിരം ബണ്ട് യാഥാ൪ഥ്യമായാൽ കാസ൪കോട് നഗരസഭ, ചെങ്കള, മധു൪, ചെമ്മനാട്, മുളിയാ൪ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് അനുഗ്രഹമാകും. മേയ് അഞ്ചിന് ജല അതോറിറ്റി എം.ഡി അശോക് കുമാ൪ സിങ് കാസ൪കോടത്തെിയപ്പോൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ കാസ൪കോട്ടെ കുടിവെള്ള ക്ഷാമ പ്രശ്നം ശ്രദ്ധയിൽപെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.