കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി
text_fieldsപത്തനംതിട്ട: പരുമല പമ്പാ ദേവസ്വം ബോ൪ഡ് കോളജിൽ പ്രവ൪ത്തക൪ കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ കലക്ടറേറ്റ് മാ൪ച്ചിൽ നേരിയ സംഘ൪ഷം. കല്ളെറിഞ്ഞ വിദ്യാ൪ഥികളെ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു.
1996 സെപ്റ്റംബറിൽ വിദ്യാ൪ഥി സംഘട്ടനത്തത്തെുട൪ന്ന് മൂന്ന് വിദ്യാ൪ഥികൾ കൊല്ലപ്പെട്ട സംഭവം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാ൪ച്ച്.
വ്യാഴാഴ്ച രാവിലെ 11.30 ന് അബാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച മാ൪ച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുട൪ന്ന് പ്രവ൪ത്തക൪ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചത് പൊലീസുകാരുമായി ഉന്തിനും തള്ളിനും ഇടയാക്കി.
ഇതിനിടെ, പിൻ നിരയിൽനിന്ന് പൊലീസിനുനേരെ കല്ളേറുണ്ടായി. പൊലീസ് ഇവിടേക്ക് നീങ്ങിയതോടെ പ്രവ൪ത്തക൪ ചിതറിയോടി.അറസ്റ്റിലായ പ്രവ൪ത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്. കലക്ടറേറ്റ് മാ൪ച്ചിനിടെ പ്രവ൪ത്തകരെ പൊലീസ് മ൪ദിച്ചെന്നാരോപിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വെള്ളിയാഴ്ച പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.