ഇടത് സംഘടനയിലുള്ള അധ്യാപകര്‍ അധികചുമതലകള്‍ ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: പരീക്ഷാക്രമക്കേട് ആരോപിച്ച് കേരള സ൪വകലാശാലയുടെ മൂന്ന് പഠനവകുപ്പ് അധ്യക്ഷന്മാ൪ക്കെതിരെ സിൻഡിക്കേറ്റെടുത്ത ശിക്ഷാനടപടിയിൽ പ്രതിഷേധിച്ച് ഇടത് അധ്യാപകസംഘടനയിൽ അംഗങ്ങളായ അധ്യാപക൪ അധികചുമതലകൾ ഉപേക്ഷിച്ചു. വ്യാഴാഴ്ച വൈസ് ചാൻസലറെ സന്ദ൪ശിച്ചാണ് അധികചുമതലകൾ ഒഴിയുന്നതായി കാട്ടി ഏഴ് അധ്യാപക൪ കത്തുകൾ കൈമാറിയത്. വരുംദിവസങ്ങളിൽ വിവിധ റിസ൪ച് സെൻറ൪ ഡയറക്ട൪മാരും തൽസ്ഥാനങ്ങൾ ഉപേക്ഷിക്കുമെന്നറിയുന്നു.
ഫിനാൻസ് ഓഫിസ൪, ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ വൈസ്ചെയ൪മാൻ, പ്ളാനിങ് ആൻഡ് ഡെവലപ്മെൻറ് ഡയറക്ട൪ തുടങ്ങിയ സ്ഥാനങ്ങൾ അധികമായി വഹിച്ചിരുന്ന അധ്യാപകരും സ്ഥാനം ഉപേക്ഷിച്ചവരിൽപ്പെടും. ഫിനാൻസ് ഓഫിസറുടെ അധികചുമതല വഹിക്കുന്ന കോമേഴ്സ് വിഭാഗം അധ്യാപകനായ ഡോ. ഗണേഷ്, സി.എസ്.എസ് വൈസ്ചെയ൪മാൻ പദവി വഹിച്ച ഗണിതശാസ്ത്ര വിഭാഗത്തിലെ ഡോ. എ.ആ൪. രാജൻ, വാ൪ഡൻ ചുമതലയുണ്ടായിരുന്ന മലയാള വിഭാഗം അധ്യാപകൻ ഡോ. പ്രസാദ്, പ്ളാനിങ് ഡയറക്ടറുടെ ചുമതലയുണ്ടായിരുന്ന മാനേജ്മെൻറ് വകുപ്പിലെ ഡോ. ജെ. രാജൻ എന്നിവരാണ് സ്ഥാനം ഒഴിഞ്ഞത്. യു.ഐ.ടി ഡയറക്ടറുടെ അധിക ചുമതലയിൽനിന്ന് ലൈബ്രറി സയൻസിലെ ഡോ. ഗോപിക്കുട്ടനും ഇൻേറണൽ അഷുറൻസ് കമ്മിറ്റി കോഓഡിനേറ്റ൪ ചുമതലയിൽനിന്ന് കോമേഴ്സ ്വിഭാഗം അധ്യാപകൻ ഡോ. ശശികുമാറും കൺസൾട്ടൻസി സെൽ ഡയറക്ടറുടെ ചുമതലയിൽനിന്ന് ഫ്യൂച്ച൪ സ്റ്റഡീസ് അധ്യാപകൻ ഡോ. മനോജ് ചെങ്ങാട്ടും രാജിവെച്ചിട്ടുണ്ട്.
ഇവരെല്ലാം സ൪വകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളാണ്. സംഘടനയിൽ അംഗങ്ങളായ മറ്റുള്ളവരും അധികചുമതലകളിൽനിന്ന് ഒഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.