കാര്‍ബണ്‍ മലിനീകരണം: വികസിത രാജ്യങ്ങള്‍ സഹായിക്കുന്നില്ല -മന്‍മോഹന്‍
text_fieldsറിയോ ഡെ ജനീറോ (ബ്രസീൽ): വികസ്വര രാജ്യങ്ങളിൽനിന്നുള്ള കാ൪ബൺ ബഹി൪ഗമനത്തിന്റെ അളവ് കുറക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിൽ വ്യവസായവൽകൃത രാജ്യങ്ങൾ താൽപര്യം കാട്ടുന്നില്ലെന്ന് ഇന്ത്യ. വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകിയാൽ കാ൪ബൺ ബഹി൪ഗമനം ഒരു പരിധി വരെ കുറക്കാൻ കഴിയും. എന്നാൽ, വികസിത രാജ്യങ്ങൾ ഇതിൽ താൽപര്യമെടുക്കുന്നില്ല. റിയോ +20 ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ് വികസിത രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ വിമ൪ശിച്ചത്. സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കിയാൽ നിരവധി രാജ്യങ്ങൾക്ക് കാ൪ബൺ ബഹി൪ഗമനം കുറക്കുന്നതിൽ സൃഷ്ടിപരമായി പലതും ചെയ്യാനാകും. എന്നാൽ, അങ്ങനെയുണ്ടാകുന്നില്ല. നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തോടെ പ്രശ്നം കൂടുതൽ സങ്കീ൪ണമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ അമിത ഉപഭോഗം ഭൂമിയുടെയും ജലത്തിന്റെയും നിലനിൽപിനു തന്നെ ഭീഷണിയായിരിക്കയാണ്. ഇത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പ്രകൃതി വിഭവങ്ങളുടെ അമിത ഉപഭോഗം തടയാൻ ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.