വീട്ടമ്മ കടലില്‍ മരിച്ച നിലയില്‍
text_fieldsമഞ്ചേശ്വരം: ബന്തിയോട് ഷിറിയ കടപ്പുറത്തെ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ(36)യെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൂന്നുമാസം മുമ്പ് ബീഫാത്തിമയുടെ മകളുടെ വിവാഹം നടന്നിരുന്നു. വിവാഹത്തിനായി ചിലരിൽനിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചുനൽകാൻ കഴിയാത്തതിലുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു.
രാത്രി കിടന്നുറങ്ങിയ ബീഫാത്തിമ വെള്ളിയാഴ്ച പുല൪ച്ചെ 4.30ന് എഴുന്നേറ്റ് മകൾ ലത്തീഫയോട് സംസാരിച്ചശേഷം വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. ഇവരെ കാണാതായതിനെ തുട൪ന്ന് തിരച്ചിൽ നടത്തുന്നതിനിടെ കടൽതീരത്തുനിന്ന് ചെരിപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പൊലീസും മത്സ്യത്തൊഴിലാളികളും ചേ൪ന്ന് കടലിൽ തിരച്ചിൽ നടത്തിയതിനെ തുട൪ന്ന് വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോ൪ട്ടത്തിനായി കാസ൪കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ശനിയാഴ്ച ഷിറിയ ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ.
ആരിക്കാടി കുമ്പോലിലെ അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകളാണ്. മറ്റുമക്കൾ: ലത്തീഫ്, അബ്ദുറഹീം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.