കെ.എസ്.സി ‘വേനല്‍തുമ്പികള്‍’ 28ന് തുടങ്ങും
text_fieldsഅബൂദബി: സ്കൂളിലെ പുസ്തക കൂമ്പാരത്തിൽനിന്നും ഫ്ളാറ്റിലെ നാല് ചുമരുകൾക്കിടയിൽനിന്നും അബൂദബിയിലെ കുട്ടികൾക്ക് ആശ്വാസം നൽകാൻ കെ.എസ്.സിയിൽ ‘വേനൽതുമ്പികൾ’ എത്തുന്നു. വിനോദത്തിൻെറയും വിജ്ഞാനത്തിൻെറയും വാതായനങ്ങൾ തുറന്നാണ് കേരള സോഷ്യൽ സെൻറ൪ ‘വേനൽതുമ്പികൾ’ എന്ന പേരിൽ വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കേരളത്തിൻെറ വിവിധ ഭാഗങ്ങളിലും ദൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചുവരുന്ന, കുട്ടികളുടെ തിയറ്ററായ ‘സൺഡെ തിയറ്ററി’ൻെറ ഡയറക്ട൪ ഗോപി കുറ്റിക്കോലാണ് ജൂൺ 28ന് ആരംഭിക്കുന്ന ക്യാമ്പ് നയിക്കാൻ നാട്ടിൽനിന്ന് എത്തുന്നത്. ക്യാമ്പ് നടൻ മുകേഷ് ഉദ്ഘാടനം ചെയ്യും.
ചിത്രരചന, കരകൗശലം, സംഗീതം, ഭാഷ, കഥ, കവിത, കളിക്കളം, സയൻസ് മാജിക്, കണക്കിലെ കളികൾ, ശാസ്ത്ര കൗതുകം, ഐ.ടി, കളിമൺ ശിൽപ നി൪മാണം, നാടൻ പാട്ട്, നാടൻകളി, പ്രസംഗ പരിശീലനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ളാസുകളാണ് പ്രധാനമായും ക്യാമ്പിൻെറ ഭാഗമായി അരങ്ങേറുക.
ക്യാമ്പിൽ രൂപപ്പെടുത്തുന്ന ഡോക്യുമെൻററിയും കലാരൂപങ്ങളും സമാപന ദിവസമായ ജൂലൈ 18ന് അരങ്ങിൽ അവതരിപ്പിക്കും. ക്യാമ്പിൻെറ ഭാഗമായി കുട്ടികൾക്ക് പക്ഷിമൃഗാദികളുടെ രാത്രിജീവിതം മനസിലാക്കാൻ അൽഐൻ മൃഗശാലയിലേക്ക് രാത്രികാല വിനോദ യാത്രയും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറിന് ആരംഭിക്കുന്ന ക്യാമ്പ് രാത്രി ഒമ്പത് വരെയുണ്ടാകും.
ക്യാമ്പ് പ്രവ൪ത്തനങ്ങൾ വിജയിപ്പിക്കാൻ എൻ.വി. മോഹനൻ രക്ഷാധികാരിയും മുസമ്മിൽ പാണക്കാട് ഡയറക്ടറുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യഥാക്രമം ശക്തി തിയറ്റേഴ്സ്, യുവകലാ സാഹിതി, കല അബൂദബി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നീ സംഘടനകളുടെ പ്രസിഡൻറുമാരായ പി. പത്മനാഭൻ, പ്രേംലാൽ, ടി.എ. നാസ൪, അമ൪സിങ് എന്നിവ൪ ഉൾപ്പെട്ടതാണ് ഉപദേശക സമിതി.
മധു പരവൂ൪, അജീബ്, കെ.കൃഷ്ണകുമാ൪, ബിജു കിഴക്കനേല, കുഞ്ഞിമുഹമ്മദ്, ടി.എം. സലീം, താജുദ്ദീൻ, അഫ്സൽ, മണിക്കുട്ടൻ (കോഡിനേറ്റ൪മാ൪), ഷെറിൻ വിജയൻ, വേണുഗോപാൽ, എം.യു. വാസു, ബി. ജയകുമാ൪, സുബൈ൪, പി.എസ്. രാമാനന്ദൻ, ഫൈസൽ ബാവ, പി.കെ. ജയരാജ് (ഡോക്യുമെൻേറഷൻ), ടി.കെ. ജലീൽ, സുരേഷ് പാടൂ൪, ജോഷി, ഗോവിന്ദൻ നമ്പൂതിരി, എ.കെ. ബീരാൻ കുട്ടി, മണികണ്ഠൻ, വി.ടി.വി. ദാമോദരൻ, എ.എൽ. സിയാദ് (കരിക്കുലം), സുനിൽ മാടമ്പി, ബിജിത്ത് കുമാ൪, അരുൺ കുമാ൪, ജയേഷ്, ഷാഹിദ് കോക്കാട്, റജീദ്, റഫീഖ് സക്കറിയ, അജി രാധാകൃഷ്ണൻ, രാജീവ് മുളക്കുഴ, സത്താ൪ കാഞ്ഞങ്ങാട്, ദയാനന്ദൻ, ടി. കൃഷ്ണകുമാ൪ രമേഷ് രവി (ടെക്നിക്കൽ കമ്മിറ്റി), സഫറുല്ല പാലപ്പെട്ടി (മീഡിയ), ഷാഹിധനി വാസു, ബിന്ദു ജലീൽ, പ്രീത വസന്ത്, ഷക്കീല സുബൈ൪, വനജ വിമൽ, സീന അമ൪സിങ്, ദേവിക സുധീന്ദ്രൻ, പ്രീത നമ്പൂതിരി, സിന്ധു നമ്പൂതിരി (വനിത കോഡിനേറ്റ൪മാ൪) എന്നിവരാണ് മറ്റു കമ്മിറ്റികളിലുള്ളത്.
ഗോപി കുറ്റിക്കോലിനെ കൂടാതെ വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ നിരവധി അധ്യാപക൪ ക്യാമ്പിൽ ക്ളാസെടുക്കുമെന്ന് സംഘാടക൪ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവ൪ 02 6314455, 050 5612513, 050 6210736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.