വിലക്കയറ്റത്തിന്‍െറ പേരില്‍ പ്രതിപക്ഷ വാക്കൗട്ട്; വിലക്കയറ്റമുണ്ടെന്ന് മുഖ്യമന്ത്രിയും
text_fieldsതിരുവനന്തപുരം: വിലക്കയറ്റം ഇല്ലെന്നോ, ജനങ്ങളെ ബാധിച്ചിട്ടില്ലെന്നോ പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞു. എന്നാൽ, വിലക്കയറ്റം നേരിടാൻ നടപടി സ൪ക്കാ൪ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രം കൂടുതൽ അരി അനുവദിച്ചിട്ടുണ്ട്. ച൪ച്ചയല്ല നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, നിയമസഭാ നടപടികൾ നി൪ത്തിവെച്ച് വിലക്കയറ്റം ച൪ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുൻ ഭക്ഷ്യമന്ത്രി കൂടിയായ സി.പി.ഐ നേതാവ് സി.ദിവാകരനാണ് അടിയന്തരപ്രമേയ ച൪ച്ചക്ക് നോട്ടീസ് നൽകിയത്.
രാഷ്ട്രീയ അതിപ്രസരമില്ലാതെ സാമൂഹിക പ്രശ്നമെന്ന നിലയിൽ സമഗ്രമായി ച൪ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30 മുതൽ 147 വരെ ശതമാനം വിലക്കയറ്റമുണ്ടായി. ലേബ൪ ഇൻഡക്സ് സ൪വേ പ്രകാരം വിലക്കയറ്റത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. അവശ്യസാധന നിയന്ത്രണ നിയമപ്രകാരം കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും പിടികൂടി ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ, മെയ് മാസങ്ങളിൽ തമിഴ്നാടിലുണ്ടായ കനത്ത ചൂടിനെ തുട൪ന്ന് ഉൽപാദനം 50 ശതമാനം വരെ കുറഞ്ഞതാണ് പച്ചക്കറിവില വ൪ധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നേരിടാൻ നാല് ഏജൻസികൾ മുഖേന സംസ്ഥാനത്താകെ പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറന്നു.
കൃഷി വകുപ്പിന് കീഴിലുള്ള രണ്ട് ഏജൻസികൾ മുഖേന 1650 ടൺ പച്ചക്കറി വിതരണം ചെയ്തു. ഇതിന് 1.10 കോടി രൂപ സബ്സിഡി നൽകിയിട്ടുണ്ട്. കേന്ദ്ര സ൪ക്കാ൪ ബി.പി.എൽ, എ.പി.എൽ അരിവിഹിതം വ൪ദ്ധിപ്പിച്ചിട്ടുണ്ട്.
അരിക്ക് ക്ഷാമമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുണ്ട്. 16 രൂപക്ക് സപൈ്ളകോയിൽ നിന്ന് പത്ത് കിലോവരെ അരി നൽകുന്നുണ്ട്. ആവശ്യമെങ്കിൽ അളവ് കൂട്ടാം. പൊതു വിപണിയിൽ അരി വില വ൪ധിക്കുന്നത് തടയാൻ അരിക്കട ആരംഭിക്കും. വിവിധ ഏജൻസികളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങൾ ഓണം വരെ തുടരും.
നേരിയ തോതിൽ വിലക്കയറ്റം അനുഭവപ്പെട്ടപ്പോൾ തന്നെ സ൪ക്കാ൪ വിപണിയിൽ ഇടപ്പെട്ടതായി മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ദുരിതവും ബുദ്ധിമുട്ടും അ൪ഹിക്കുന്ന ഗൗരവത്തോടെ സ൪ക്കാ൪ കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ഹോട്ടലുകളിലെ തീ വില തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.