ഗര്‍ഭിണിക്ക് പീഡനം; ഭര്‍ത്താവും മാതാവും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകഴക്കൂട്ടം: ഗ൪ഭിണിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭ൪ത്താവും ഭ൪തൃമാതാവും സഹോദരിയും അറസ്റ്റിൽ. ശ്രീകാര്യം തട്ടമാംമൂട് വീട്ടിൽ ഷാജഹാൻ (36), ലൈല (27), ഫാത്തൂൺബീവി (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രാത്രിയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഷാജഹാൻെറ ഭാര്യ ആലംകോട്, വഞ്ചിയൂ൪ സ്വദേശിനി സജിത (25)യാണ് ഭ൪തൃവീട്ടിൽ മൃഗീയപീഡനത്തിനിരയായത്. ഷാജഹാൻെറ രണ്ടാം വിവാഹമാണ് സാജിതയുമായുള്ളത്. ഇക്കഴിഞ്ഞ മാ൪ച്ച് നാലിനായിരുന്നു വിവാഹം. ഷാജഹാൻെറ കണിയാപുരം സ്വദേശിനിയായ ആദ്യഭാര്യ പീഡനം സഹിക്കാനാകാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു.
വിവാഹശേഷം സാജിതയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. ഒരുദിവസം മാത്രമാണ് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ അനുവദിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹദിവസം മുതൽ സാജിതയെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി യുവതിയും ബന്ധുക്കളും ആരോപിച്ചു.ഞായറാഴ്ച രാത്രി യുവതിയുടെ നാക്കിൽ ചാക്ക് തയ്ക്കുന്ന സൂചി രണ്ട് തവണ കുത്തിയിറക്കിയിരുന്നു. തുട൪ന്ന് വായിൽ മുളകുപൊടിവിതറുകയും വടിയുപയോഗിച്ച് മ൪ദിക്കുകയും ചെയ്തു. മ൪ദനത്തിൽ ഭയന്ന് വീടിനുള്ളിൽ കഴിഞ്ഞ യുവതി തിങ്കളാഴ്ച പുല൪ച്ചെ വീട്ടുകാ൪ ഉണരുന്നതിന് മുമ്പ് പുറത്തിറങ്ങി. വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഒരാളുടെ സഹായത്തോടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുട൪ന്ന് ബന്ധുക്കളത്തെി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.മ൪ദനത്തിൽ യുവതിയുടെ കൈകാലുകൾക്കും മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഭ൪ത്താവിൻെറ ബഡ് ഷീറ്റ് കഴുകിയില്ളെന്നാരോപിച്ച് ഞായറാഴ്ച മൂവരും ചേ൪ന്ന് മ൪ദിച്ചെന്ന് യുവതി പറഞ്ഞു. മ൪ദനത്തിനിടയിൽ സൂചി നാക്കിൽ കുത്തിയിറക്കുകയായിരുന്നു. ഭ൪തൃസഹോദരിയുടെ മക്കളും യുവതിയെ മ൪ദിക്കാറുള്ളതായി ബന്ധുക്കൾ പറഞ്ഞു.
യുവതി മൂന്നുമാസം ഗ൪ഭിണിയാണ്. കഴിഞ്ഞദിവസം യുവതിയുടെ അടിവയറിന് ചവിട്ടി പരിക്കേൽപ്പിച്ചതായും വടിയുപയോഗിച്ച് മുതുകത്ത് അടിച്ചതായും ബന്ധുക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ്ചെയ്ത മൂവരെയും കോടതിയിൽ ഹാജരാക്കുമെന്ന് ശ്രീകാര്യം എസ്.ഐ അറിയിച്ചു. ഗാ൪ഹികപീഡന നിയമമനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.