ഹിന്ദു അവകാശപത്രിക നടപ്പാക്കും വരെ പ്രക്ഷോഭം: സാമൂഹിക നീതി കര്‍മ സമിതി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകിയ ഹിന്ദു അവകാശപത്രിക അംഗീകരിച്ച് നടപ്പാക്കിയില്ളെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സാമൂഹികനീതി ക൪മസമിതി.ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ സാമൂഹികനീതി ക൪മ സമിതി സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച ധ൪ണയിലാണ് ആവശ്യമുന്നയിച്ചത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഹിന്ദുസംഘടനകൾക്ക് നൽകിയ വാക്ക് പാലിക്കണം. രംഗനാഥ മിശ്ര കമീഷൻ റിപ്പോ൪ട്ട് തള്ളിക്കളയുക, പട്ടികജാതി-വ൪ഗ വിദ്യാ൪ഥികളുടെ ലംപ്സം ഗ്രാൻറ് വ൪ധിപ്പിക്കുക, ഹിന്ദുക്കൾക്ക് പഞ്ചായത്തുതോറും ശ്മശാനം നി൪മിക്കുക, സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷപദവി പിൻവലിക്കുക, ഹിന്ദുമാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, ന്യൂനപക്ഷ പദവി എടുത്തുകളയുക, തുടങ്ങിയ ആവശ്യങ്ങളാണ് പത്രികയിൽ ഉന്നയിച്ചിരുന്നത്. മന്ത്രിമാരും ക൪മ സമിതിപ്രതിനിധികളുമായി ച൪ച്ച നടത്തി ആവശ്യങ്ങൾ മുഴുവൻ നടപ്പാക്കണമെന്നും അവ൪ പറഞ്ഞു. ഗാന്ധിജിവിഭാവനം ചെയ്ത സ്വരാജ് കൈവരണമെങ്കിൽ അധ$സ്ഥിത പിന്നാക്ക വിഭാഗങ്ങൾക്ക് ഉന്നതിയുണ്ടാകണമെന്ന് ധ൪ണ ഉദ്ഘാടനം ചെയ്ത ഗാന്ധിയൻ പി.ഗോപിനാഥൻ നായ൪ പറഞ്ഞു. എ.കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് എം.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു.
അവകാശപത്രിക മുഖ്യമന്ത്രിക്കു നൽകിയിട്ട് ഒരുമാസമായതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരൻ പറഞ്ഞു. ഇനിയും കണ്ണു തുറക്കാത്ത മുഖ്യമന്ത്രി മുസ്ലിം ട്രസ്റ്റുകൾക്ക് സ൪ക്കാറിൻെറ കോടിക്കണക്കിനു രൂപ നൽകാൻ കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു സ്വാഗതം പറഞ്ഞു. വിവിധ ഹിന്ദുസംഘടനകളെ പ്രതിനിധീകരിച്ച് കെ.വാസുദേവൻ,തുറവൂ൪ സുരേഷ് , കെ.ടി.ഭാസ്കരൻ, ആ൪.വി.സുന്ദരം,തഴവ സഹദേവൻ , എൻ.ഹരിഹരയ്യ൪, സ്വാമി അയ്യപ്പദാസ്, കെ.കെ.തങ്കപ്പൻ , പി.ആ൪.ശിവരാജൻ, ശിവശങ്കരൻ പി.ജെ.പള്ളം, ഐത്തിയൂ൪ സുരേന്ദ്രൻ , എൻ.ശിവാനന്ദൻ, പി.കെ.ബാഹുലേയൻ , എൻ.പി.രാധാകൃഷ്ണൻ , സജി ഓതറ , അഡ്വ. വി.പത്മനാഭൻ , ഡി.സന്തോഷ് , എസ്.എസ്.കുമാ൪ മാങ്കാംകുഴി രാധാകൃഷ്ണൻ ഡോ.പി.പി.വാവ, ആ൪.എസ്.മണിയൻ , കെ.എം.ദാസ്, അഡ്വ.മാത്ര സുന്ദരേശൻ , അഡ്വ.സരസ്വതി , കാട്ടാക്കട ജയകുമാരി , വി.ആ൪.സത്യവാൻ , അശോകൻ കുന്നിന്മേൽ, ടി.കെ.രാജൻ കെ.ശശികുമാ൪ , ഡോ.കെ.ശിവാനന്ദൻ , കെ.കെ.വാസുദേവൻ, സി.എസ്.ദാസ് , കെ.എൻ.രവീന്ദ്രനാഥ്, കെ.പി.ഹരിദാസ്, എം.രാധാകൃഷ്ണൻ, വി.സുശികുമാ൪, ആ൪.എസ്.അജിത്ത്, കിളിമാനൂ൪ സുരേഷ്, പി.ജ്യോതീന്ദ്രകുമാ൪, കെ.അരവിന്ദാക്ഷൻ നായ൪, കെ.പ്രഭാകരൻ, തിരുമല അനിൽ, സന്ദീപ് തമ്പാനൂ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.