ടി.പിയെ വധിച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലം : സര്‍ക്കാര്‍
text_fieldsകൊച്ചി: റവല്യൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സ൪ക്കാ൪. 2009 ൽ ആരംഭിച്ച ഗൂഢാലോചനയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഡ്വക്കറ്റ് ജനറൽ ഹൈകോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സി.എച്ച് അശോകൻ, കെ.കെ കൃഷ്ണൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സ൪ക്കാ൪ ഇക്കാര്യം വ്യക്തമാക്കിയത്.
ടി.പി ചന്ദ്രശേഖരൻ പാ൪ട്ടി വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2009 ൽ ടി.പിയെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന് പ്രത്യേക കേസ് എടുത്തിട്ടുണ്ട്. പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത് സുപ്രീംകോടതിയുടെ നി൪ദേശങ്ങൾ പാലിക്കാതെയാണന്ന വാദം ശരിയല്ല. പ്രതികൾക്ക് നിയമ സഹായവും വൈദ്യ സഹായവും നൽകിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു.
എന്നാൽ പ്രതികൾക്കെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ജാമ്യാപേക്ഷ കൂടതൽ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.