തലകൊയ്യല്‍ പ്രസംഗം പുറത്തായ വഴി പാര്‍ട്ടി അന്വേഷിക്കുന്നു
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തെ തുട൪ന്ന് പ്രതിസന്ധിയിലായ സി.പി.എമ്മിനെ ഊരാക്കുടുക്കിൽ പെടുത്തുന്ന രീതിയിൽ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയുടെ വിവാദ പ്രസംഗം പുറത്തേക്ക് പോയ വഴി പാ൪ട്ടി അന്വേഷിക്കുന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം അമ്പലപ്പറമ്പിൽ നടന്ന പ്രതിഷേധയോഗത്തിലാണ് ലോക്കൽ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണൻ ‘സി.പി.എം പ്രവ൪ത്തകരുടെ രോമത്തിന് പോറൽ പറ്റിയാൽ ചന്ദ്രശേഖരൻെറ തല കൊയ്യു’മെന്ന് പ്രസംഗിച്ചത്.
ചുവരെഴുത്തിനെ ചൊല്ലി സി.പി.എമ്മും ആ൪.എം.പിയും തമ്മിൽ നടന്ന ത൪ക്കത്തെതുട൪ന്നുള്ള വിശദീകരണയോഗത്തിലാണ് ഇത്തരത്തിലുള്ള പ്രസംഗം നടത്തിയത്. അന്ന് ഇത് റിപ്പോ൪ട്ട് ചെയ്യാൻ പ്രാദേശിക ചാനൽ പ്രവ൪ത്തക൪പോലും സ്ഥലത്ത് ഉണ്ടായിട്ടില്ല. പാ൪ട്ടി അനുഭാവികളെ മാത്രം സാക്ഷിയാക്കി ഉച്ചഭാഷിണിപോലുമില്ലാതെ നടത്തിയ പ്രസംഗം വീഡിയോ രൂപത്തിൽ പുറത്തുവന്നത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്. മൊബൈൽ ഫോൺ കാമറയിലാണ് ദൃശ്യങ്ങൾ പക൪ത്തിയതെന്നാണ് സൂചന. നൂറിൽ താഴെ മാത്രം പ്രവ൪ത്തക൪ക്കു മുമ്പാകെയാണ് ഈ പ്രസംഗം നടത്തിയത്. ഇതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചവരെക്കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
അന്ന് അവിടെ കൂടിയവരിൽ ആരും വിമതവിഭാഗത്തിലേക്ക് പോയിട്ടില്ളെന്നാണ് നേതൃത്വത്തിൻെറ നിഗമനം. രണ്ടു വ൪ഷം മുമ്പുള്ള സംഭവമായതിനാൽ സുഹൃത്തുക്കൾ തമ്മിൽ പ്രസംഗത്തിൻെറ ഗൗരവം അറിയാതെ കൈമാറിയതാകുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ചാനൽ പ്രവ൪ത്തകരെ സമീപിച്ച് തന്ത്രപൂ൪വം ഈ ദൃശ്യം എത്തിയ വഴി കണ്ടത്തൊമെന്നാണ് പാ൪ട്ടിയുടെ കണക്കുകൂട്ടൽ. ഇതിനായി വടകര, ഒഞ്ചിയം ഏരിയാ കമ്മിറ്റിയിലെ മൂന്നു പേരെ ചുമതലപ്പെടുത്തിയതായി സൂചനയുണ്ട്. ഇതിനു പുറമെ സി.പി.എം നടത്തിയ വിവിധ പൊതുയോഗങ്ങളുടെ സീഡിയും റെക്കോഡിങ്ങും അന്വേഷണസംഘത്തിൻെറ കൈകളിൽ എത്തിയതും എങ്ങനെയെന്ന് പാ൪ട്ടി അന്വേഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.