ശാസ്താംകോട്ടയിലും പരിസരത്തും നേരിയ ഭൂചലനം
text_fieldsശാസ്താംകോട്ട: കുന്നത്തൂ൪ താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
രാത്രി 8.15 മുതൽ ഒരു മിനിറ്റ് നേരം നീണ്ട ഭൂചലനത്തിൽ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ശാസ്താംകോട്ട ശുദ്ധജലതടാകത്തിൻെറ ചുറ്റുവട്ടത്തുള്ള പടിഞ്ഞാറേകല്ലട, കോതപുരം, പുന്നമൂട്, കാരാളിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ചക്കുവള്ളി, കുമരഞ്ചിറ, പതാരം, ശൂരനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടിമുഴക്കം പോലെയുള്ള ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. കട്ടിലിൽ കിടന്നവ൪ക്ക് തല കറങ്ങുന്നതായി അനുഭവപ്പെട്ടു. പാത്രങ്ങൾ കുലുങ്ങിമറിഞ്ഞു. അടുക്കിവെച്ചിരുന്ന തടിയും മറ്റും മറിഞ്ഞുവീണു. എന്താണ് സംഭവിച്ചതെന്ന് ഏറെനേരം കഴിഞ്ഞാണ് ആളുകൾക്ക് മനസ്സിലായത്. കുന്നത്തൂ൪ താലൂക്കിൻെറ പടിഞ്ഞാറൻമേഖലയിൽ തെക്കുവടക്ക് എത്തിച്ച് ഭൂചലനം ഉണ്ടായതായാണ് വിവരം. ശാസ്താംകോട്ട ശുദ്ധജലതടാകത്തിൻെറ ചുറ്റുവട്ടത്ത് ഇതിൻെറ തീവ്രത കൂടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.