Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമോഷണക്കേസ് പ്രതിക്ക് ...

മോഷണക്കേസ് പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

text_fields
bookmark_border
മോഷണക്കേസ് പ്രതിക്ക്  അഞ്ചുവര്‍ഷം തടവ്
cancel

കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ആഭരണം കവ൪ച്ച ചെയ്ത കേസിൽ പ്രതിയെ കുന്നംകുളം കോടതി അഞ്ചുവ൪ഷം തടവിന് വിധിച്ചു.
പാലയൂ൪ കറുപ്പം വീട്ടിൽ ഫവാദിനെയാണ് (നവാസ് -24) കുന്നംകുളം ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സെയ്തലവി അഞ്ചുവ൪ഷം തടവിന് ശിക്ഷിച്ചത്. മുതുവറ കുണ്ടനിങ്ങാട്ട് ചന്ദ്രശേഖരൻെറ ഭാര്യ സാവിത്രിയുടെ വീട്ടിൽ നിന്ന് അലമാര കുത്തിത്തുറന്ന് രണ്ടേകാൽ പവൻ കവ൪ച്ച ചെയ്ത കേസിലാണ് ശിക്ഷ.
2011 ജൂലൈ 11നാണ് കേസിനാസ്പദ സംഭവം നടന്നത്. ഈ കേസിലെ രണ്ടാം പ്രതി മിഥുനെ കോടതി വെറുതെവിട്ടു. ഫവാദ് പേരാമംഗലം സ്റ്റേഷൻ പരിധിയിൽ നാല് മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story