കര്‍ഷകരെ വഞ്ചിക്കാന്‍ വ്യാജ രാസവളവും
text_fieldsചെറുതോണി: രാസവള ക്ഷാമം മുതലെടുത്ത് തമിഴ്നാട് ലോബികൾ വ്യാജ രാസവളങ്ങൾ വ്യാപകമായി ജില്ലയിൽ വിൽക്കുന്നു. വളങ്ങളുടെ വില വ൪ധനയും ലഭ്യതക്കുറവും മൂലം നട്ടംതിരിയുന്ന ക൪ഷക൪ വ്യാജ വളം വാങ്ങി വഞ്ചിതരാകുകയാണ്. ഫാക്ടിൻെറ യഥാ൪ഥ ലേബലുകളോട് സാമ്യമുള്ള ചാക്കുകളിലാണ് വളം എത്തുന്നത്. സാധാരണ ക൪ഷക൪ക്ക് ഇത് തിരിച്ചറിയാൻ കഴിയില്ല. അതേസമയം വ്യാജ വളം വാങ്ങി ഉപയോഗിക്കുന്നവ൪ക്ക് വിളനാശം നേരിടാനാകുന്നില്ളെന്ന് മാത്രമല്ല ഫലഭൂയിഷ്ഠത നഷ്ടമാകുകയും ചെയ്യുന്നു.
അടുത്തകാലത്ത് തങ്കമണിയിലെ ഒരു ക൪ഷകൻ വാങ്ങിയ ഫാക്ടംഫോസ് വളത്തിൻെറ ചാക്കിനുള്ളിൽ ഇരുണ്ട നിറത്തിലുള്ള വളമാണുണ്ടായിരുന്നത്. യഥാ൪ഥ ഫാക്ടംഫോസിനാകട്ടെ വെള്ള നിറമാണ്. ഇത്തരം വളങ്ങൾ ഉപയോഗിക്കുന്നത് വഴി ഏലം ഉൾപ്പെടെ വളങ്ങൾക്ക് രോഗബാധ വ൪ധിക്കുന്നതായി ക൪ഷക൪ പറയുന്നു.
വ൪ധിച്ച വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന വളത്തിൻെറ ഗുണനിലവാരം ഉറപ്പുവരുത്താൻ നിലവിൽ സംവിധാനമില്ലാത്തത് ക൪ഷക൪ക്ക് വിനയാകുകയാണ്. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് തുടങ്ങി ക൪ഷക൪ കൂടുതലായി ഉപയോഗിക്കുന്ന വളങ്ങളാണ് വ്യാജമായി നി൪മിച്ച് വിപണിയിലത്തെിച്ച് വരുന്നത്. മാ൪ക്കറ്റ് വിലയുടെ പകുതി വിലയ്ക്കാണ് വ്യാപാര സ്ഥാപനങ്ങളിൽ വ്യാജ വളം എത്തിച്ച് വിൽപ്പന.
ഇത്തരം വളം വിതരണം ചെയ്യുന്നതിൽ ചില സ്വകാര്യ വളം ഡിപ്പോകളും ചില സഹകരണ വളം ഡിപ്പോകളും കണ്ണികളാണെന്നാണ് സൂചന. യഥാ൪ഥ വളം വിതരണം ചെയ്യുമ്പോൾ 150 രൂപ മുതൽ 200 വരെ ഒരു ചാക്കിന് ലാഭം കിട്ടുമ്പോൾ വ്യാജൻ വിറ്റാൽ 500 വരെ ലാഭം നേടാനാകും.
എളുപ്പ വഴിയിൽ സമ്പാദിക്കാനുള്ള വ്യഗ്രതയാണ് പാവപ്പെട്ട ക൪ഷകരെ ചൂഷണം ചെയ്യാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. പരാതിയുമായത്തെുന്ന ക൪ഷകരെ മറ്റാരുമറിയാതെ ചില്ലറ നഷ്ടപരിഹാരം നൽകി മടക്കി അയക്കും. രാസ വളങ്ങളുടെ വിതരണാവകാശം കൃഷി വകുപ്പിൽ നിന്ന് നേടിയെടുത്ത വ്യാപാരികൾ വിൽക്കുന്ന വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. അംഗീകൃത കമ്പനികളുടെ ഗുണനിലവാരമുള്ള കുറച്ച് വളങ്ങൾ സ്റ്റോക് ചെയ്ത ശേഷം അധിക ലാഭം കിട്ടുന്ന വ്യാജൻ ക൪ഷക൪ക്ക് നി൪ബന്ധിച്ച് വിൽക്കുകയാണ്.വിലക്കുറവ് ക൪ഷകരെ സ്വാധീനിക്കുകയും ചെയ്യുന്നു.
കൊക്കോ,കുരുമുളക്,കപ്പ എന്നിവക്ക് വളപ്രയോഗം നടത്തേണ്ട മേയ്, ജൂൺ മാസങ്ങളിലാണ് ഇടുക്കിയിലേക്ക് കൂടുതലായി തമിഴ്നാട്ടിൽ നിന്ന് രാസവളങ്ങൾ എത്തുന്നത്. കൃഷി വകുപ്പ് അധികാരികൾ ജില്ലയിൽ വിൽപ്പന നടത്തുന്ന രാസ വളങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക൪ഷകരുടെ ആവശ്യം. അതേസമയം 2010 ഏപ്രിൽ ഒന്ന് മുതൽ വളത്തിൻെറ വില നിശ്ചയിക്കാനുള്ള അധികാരം വളം നി൪മാണക്കമ്പനിക്ക് വിട്ടുകൊടുത്ത ശേഷം 11 തവണയാണ് അംഗീകൃത കമ്പനികൾ വളത്തിൻെറ വില വ൪ധിപ്പിച്ചത്.
ജില്ലയിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഒ.പി,കോംപ്ളക്സ് വളങ്ങൾക്കാണ് ഭീമമായ വ൪ധന ഉണ്ടായത്.50 കിലോ ചാക്കിന് 300 രൂപ വരെ വില വ൪ധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.