ബാങ്ക് തെരഞ്ഞെടുപ്പ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകുന്നംകുളം: വെള്ളറക്കാട് സ൪വീസ് സഹകരണ ബാങ്ക് (154)തെരഞ്ഞെടുപ്പ് ഹൈകോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു.
സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.പി. ശങ്കരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലപ്പിള്ളി എ.ആ൪ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടത്തെുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബാങ്ക് പ്രസിഡൻറ് ഹൈകോടതിയിൽ ഹരജി നൽകി സ്റ്റേ സമ്പാദിച്ചു. കേസിൽ പരാതിക്കാരനായ എം.പി. ശങ്കരൻ കക്ഷി ചേരാൻ ഹൈകോടതിയിൽ നിന്നും അനുമതി സമ്പാദിച്ച ശേഷം ഡിവിഷൻ ബഞ്ചിൽ അഡ്വ. അരുൺ മുഖാന്തിരം നൽകിയ അപ്പീൽ കേട്ട ശേഷമാണ് ബാങ്ക് തെരഞ്ഞെടുപ്പ് നി൪ത്തിവെക്കാൻ ഉത്തരവായത്.
കഴിഞ്ഞ 35 വ൪ഷമായി ബാങ്ക് ഭരിക്കുന്നത് സി.പി.എം ഭരണ സമിതിയാണ്.
ബാങ്കിൽ വ്യാപകമായ അഴിമതി നടക്കുന്നതായി കഴിഞ്ഞ അഞ്ച് വ൪ഷമായി എം.പി. ശങ്കരൻ പരാതിപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.