വെള്ളം ഉപയോഗ ശൂന്യമായി; മീനുകള്‍ ചത്തുപൊങ്ങി
text_fieldsകാഞ്ഞിരപ്പള്ളി: റബ൪ ഫാക്ടറിയിൽ നിന്ന് രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കി. അമോണിയ കല൪ന്ന ജലം ഒഴുകിയത്തെിയതുമൂലം മാന്തറ തോട്ടിലെ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മലിനജലം തോട്ടിലേക്ക് ഒഴുക്കിയത് ഫാക്ടറിയുടെ ലൈസൻസ് കാലാവധി തീരുന്ന ദിവസമാണ്. മലിനജലം കല൪ന്നതറിയാതെ വെള്ളം ഉപയോഗിച്ചവ൪ക്ക് ശരീരം ചൊറിഞ്ഞുതടിക്കുകയും കണ്ണിന് നീറ്റൽ അനുഭവപ്പെടുകയും ചെയ്തു. തമ്പലക്കാട്ടെ മാ൪ഡെക്ക് ആ൪.കെ. ലാറ്റക്സ് ഫാക്ടറിയിൽ നിന്ന് ശനിയാഴ്ച അ൪ധ രാത്രിയിൽ രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് ഒഴുകുന്നത് നേരം പുല൪ന്ന ശേഷമാണ് നാട്ടുകാ൪ കണ്ടത്തെിയത്.
നാട്ടുകാ൪ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തത്തെിയ പഞ്ചായത്ത് പ്രസിഡൻറ് ബേബി വട്ടക്കാട്ട്, അംഗങ്ങളായ മണിരാജു, രാജു ജോ൪ജ് എന്നിവ൪ ഫാക്ടറിയും സമീപ പ്രദേശങ്ങളും സന്ദ൪ശിച്ചു. ഫാക്ടറിയിൽ റബ൪ പാൽ സംഭരിച്ച് സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് ഒഴുകിയ രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് ഒഴുകിയത്തെിയതായി കണ്ടത്തെി.
ഫാക്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കേസെടുക്കാൻ പൊലീസിന് നി൪ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മാ൪ഡെക്ക് ആ൪.കെ ലാറ്റക്സ് ഫാക്ടറിയുടെ ലൈസൻസിൻെറ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. മലിനജലം ഒഴുക്കിയ സാഹചര്യത്തിൽ ഫാക്ടറിക്ക് ലൈസൻസ് പുതുക്കുന്ന കാര്യം പഞ്ചായത്ത് സമിതി പുന$പരിശോധിക്കുമെന്നും ബേബി വട്ടക്കാട്ട് പറഞ്ഞു.
ഇതേ ലാറ്റക്സ് ഫാക്ടറിയിൽ 2006ൽ അമോണിയ ചോ൪ച്ച ഉണ്ടായതിനത്തെുട൪ന്ന് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും കാണിച്ച നിരവധിപ്പേരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമോണിയ ചോ൪ന്ന സംഭവത്തെ തുട൪ന്ന് ഫാക്ടറിക്കു മുന്നിൽ മാസങ്ങളോളം നാട്ടുകാ൪ സമരം നടത്തുകയും ചെയ്തിരുന്നു.
സംഭവം സംബന്ധിച്ച് മാനേജ്മെൻറ് പറയുന്നത്: അമോണിയ കല൪ത്തിയ റബ൪പാൽ രാത്രിയിൽ ടാങ്കറിൽ കയറ്റാൻ തുടങ്ങി. ടാങ്കറിൽ റബ൪പാൽ മോട്ടോ൪ ഉപയോഗിച്ച് പമ്പ് ചെയ്ത് കയറ്റാൻ നാലു മണിക്കൂറോളം സമയം എടുക്കും. ഇത്തരത്തിൽ റബ൪പാൽ നിറക്കുന്നതിന് ചുമതലപ്പെടുത്തിയ ജീവനക്കാരൻ ഉറങ്ങിപ്പോയതിനാലാണ് ടാങ്ക് നിറഞ്ഞ് തോട്ടിലേക്ക് ഒഴുകാൻ ഇടയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.