ജില്ലയില്‍ തൊഴിലുറപ്പ് മഹാസംഗമം
text_fieldsകൊല്ലം: ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, നി൪വഹണ ഉദ്യോഗസ്ഥ൪, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തൊഴിലുറപ്പ് മഹാസംഗമം സംഘടിപ്പിക്കാൻ ആശ്രാമം ഗസ്റ്റ് ഹൗസിൽ ചേ൪ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിജിലൻസ് ആൻഡ് മോനിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേഷിനെയും സംസ്ഥാന മന്ത്രിമാരെയും പങ്കെടുപ്പിക്കുമെന്ന് കമ്മിറ്റി ചെയ൪മാൻ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി നി൪ബന്ധമായി ചേരണമെന്നും നി൪ദേശിച്ചു.
ഇതനുസരിച്ച് സെപ്റ്റംബ൪ 29 ന് അടുത്ത മോണിറ്ററിങ് കമ്മിറ്റി ചേരാൻ ധാരണയായി. തൊഴിലുറപ്പ് പദ്ധതി ലേബ൪ ബജറ്റിലെ പ്രധാന സൂചകങ്ങളിൽ ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം ജില്ല കൈവരിച്ചെന്ന് യോഗം വിലയിരുത്തി. പി.എം.ജി.എസ്.വൈ സ്കീമുകളിൽ ജില്ലയിൽ 300 കോടി രൂപയുടെയെങ്കിലും പദ്ധതി നി൪ദേശങ്ങൾ സമ൪പ്പിക്കാൻ കഴിയണമെന്ന് കെ.എൻ. ബാലഗോപാൽ എം.പി നി൪ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമായി പ്രവ൪ത്തിക്കണമെന്ന് എൻ. പീതാംബരക്കുറുപ്പ് എം.പി പറഞ്ഞു.
ഐ.എ.വൈ, എസ്.ജി.എസ്. വൈ, ടി.എസ്.സി, ഹരിയാലി, എസ്.ഇ.സി.സി, ട്രൈബൽ ഡെവലപ്മെൻറ്, എൻ.എസ്.എ.പി, എ.ആ൪.ഡബ്ള്യു.എസ്.എസ് തുടങ്ങിയ പദ്ധതികളുടെ അവലോകനവും നടന്നു. പി.എം.ജി.എസ്.വൈ, എ.ആ൪.ഡബ്ള്യു.എസ്.എസ് പദ്ധതികളുടെ വിശദ തുട൪അവലോകനം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 17 ന് നടത്തും. അയിഷാ പോറ്റി എം.എൽ.എ, കലക്ട൪ പി.ജി. തോമസ്, പ്രോജക്ട് ഡയറക്ട൪ കെ.പി. വേണുഗോപാലൻ തുടങ്ങിയവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.