അസം എം.എല്‍.എയെ ആക്രമിച്ച സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍
text_fieldsന്യൂദൽഹി: മതം മാറി രണ്ടാം വിവാഹം ചെയ്ത കോൺഗ്രസ് എം.എൽ.എയെയും രണ്ടാം ഭ൪ത്താവിനെയും മ൪ദിച്ച സംഭവത്തിൽ അഞ്ചു പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അ൪ധരാത്രി ഇരുന്നൂറിലധികം വരുന്ന ജനക്കൂട്ടം റൂമിനാഥും ഭ൪ത്താവ് ജാക്കി ജാക്കിറും താമസിച്ചിരുന്ന കരിംഗഞ്ചിലെ ഹോട്ടലിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവ൪ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റൂമിനാഥ് ഗ൪ഭിണിയാണ്.
അതേസമയം, ആൾക്കൂട്ടം തന്നെ വളഞ്ഞിട്ട് അടിക്കുകയും വലിച്ചിട്ട് തൊഴിക്കുകയും ചെയ്തുവെന്നും തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലവും വരെ ശ്രമിച്ചുവെന്നും റൂമിനാഥ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. മ൪ദിച്ച ആളുകളെ എനിക്കറിയില്ല. ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ല. ഇതിനു മുമ്പ് ഞാൻ അവരെ കണ്ടിട്ടുപോലുമില്ല. പിന്നെന്തിന് അവര് എന്നോട് ഇത് ചെയ്യണം? ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ്-റൂമിനാഥ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിദഗ്ധചികിത്സയ്ക്ക് ഗുവാഹാട്ടിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ആദ്യ ഭ൪ത്താവായ രാകേഷ് സിങ്ങുമായുള്ള ബന്ധം വേ൪പെടുത്താതെയാണ് ഇസ്ലാംമത വിശ്വാസിയായ ജാക്കി ജാക്കിറിനെ റൂമി കഴിഞ്ഞമാസം വിവാഹംചെയ്തത്. വിവാഹത്തിനുമുമ്പ് അവ൪ മതം മാറുകയും ചെയ്തിരുന്നു. ആദ്യബന്ധത്തിൽ രണ്ടുവയസ്സുള്ള ഒരു മകളുണ്ട്. അനുയായികളും ചില സംഘടനകളും റൂമിയെ ബാരക്വാലിയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. അതിനുശേഷം റൂമി ഭ൪ത്താവിൻെറ കൂടെ അസമിനു പുറത്തായിരുന്നു. അവ൪ കരിംഗഞ്ചിൽ ഹോട്ടലിലെത്തിയെന്നറിഞ്ഞ നാട്ടുകാ൪ അവിടെയത്തെി ആക്രമിക്കുകയായിരുന്നു. 2006ൽ അബോ൪ഖോല മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാ൪ഥിയായാണ് റൂമിനാഥ് നിയമസഭയിലത്തെിയത്്. പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. 2011ൽ കോൺഗ്രസ് ടിക്കറ്റിലാണ് നിയമസഭയിലത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.