17ന് മോട്ടോര്‍ തൊഴിലാളി പണിമുടക്ക് -സംയുക്ത സംസ്ഥാന കണ്‍വെന്‍ഷന്‍
text_fieldsകോഴിക്കോട്: മോട്ടോ൪ തൊഴിലാളികളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാന സ൪ക്കാറിന് സമ൪പ്പിച്ച് ഒരു വ൪ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 17ന് മോട്ടോ൪ തൊഴിലാളി പണിമുടക്ക് നടത്താൻ കേരള മോട്ടോ൪ തൊഴിലാളി സംയുക്ത സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ആറ്, ഏഴ് തീയതികളിൽ ജില്ലാടിസ്ഥാനത്തിൽ സംയുക്ത കൺവെൻഷൻ നടത്തും.
കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേ൪ന്ന കൺവെൻഷനിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മോട്ടോ൪ തൊഴിലാളി സംസ്ഥാന കോഓഡിനേറ്റ൪ കൺവീന൪ എളമരം കരീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരപ്രഖ്യാപന രേഖ എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ അവതരിപ്പിച്ചു. പി.കെ. നന്ദകുമാ൪, പി.വി. കൃഷ്ണൻ, കെ.വി. ഹരിദാസ് (സി.ഐ.ടി.യു), എം.സി. കൃഷ്ണൻ (ബി.എം.എസ്), വി. മാനച്ചൻ (കെ.ടി.യു.സി), വിൻസെന്റ് ജോൺ (ടി.യു.സി.ഐ), ഉദയഭാനു, ജോയി ജോസഫ് (എ.ഐ.ടി. യു.സി), യു. പോക്ക൪ (എസ്.ടി.യു) എന്നിവ൪ സംസാരിച്ചു. കെ. സുകുമാരൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.