ടി.പി. ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരാനുള്ള നീക്കം തടഞ്ഞത് വി.എസ് പക്ഷ നേതാവ് -കോട്ടമുറിക്കല്‍
text_fieldsമൂവാറ്റുപുഴ: പാ൪ട്ടി വിട്ടുപോയ ടി.പി. ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരാനുള്ള നീക്കം തടഞ്ഞത് എറണാകുളത്തെ വി.എസ് പക്ഷ നേതാവാണെന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ. ചന്ദ്രശേഖരൻ പാ൪ട്ടിയിലേക്ക് തിരിച്ചുവരരുതെന്ന് ഈ നേതാവാണ് ഉപദേശിച്ചത്. അച്യുതാനന്ദനുമായി ആലോചിച്ച ശേഷമാണ് നേതാവ് ചന്ദ്രശേഖരന് ഈ ഉപദേശം നൽകിയതെന്നും കോട്ടമുറിക്കൽ ആരോപിച്ചു. പി. ജയരാജനുമായി നടന്ന ച൪ച്ചക്കുശേഷം ടി.പി. ചന്ദ്രശേഖരൻ പാ൪ട്ടിയിലേക്ക് തിരികെവരാൻ സന്നദ്ധനായിരുന്നു. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണം. ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഐ.ജിക്ക് പരാതി നൽകിയ ആലുവ സ്വദേശി സുരേഷ് കുമാ൪ സി.പി.എം നേതാവ് ചന്ദ്രൻപിള്ളയുടെ അടുത്തയാളാണെന്നും ഗോപി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.