എഫ്.സി.ഐ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന തുടങ്ങി
text_fieldsമുളങ്കുന്നത്തുകാവ്: ഫുഡ് കോ൪പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ കേന്ദ്ര വിജിലൻസ് സംഘം മിന്നൽ പരിശോധന തുടങ്ങി. എഫ്.സി.ഐ ഗോഡൗണിൽ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങൾ പൂപ്പൽപിടിച്ചും മുളപൊട്ടിയും നശിച്ചത് പി.കെ. ബിജു എം.പി കഴിഞ്ഞ ദിവസം സന്ദ൪ശിച്ചിരുന്നു.
മാധ്യമങ്ങളിലൂടെയും എം.പിയുടെയും റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് വിജിലൻസ് പരിശോധന നടത്തുന്നത് .
സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളുടെ ശോച്യാവസ്ഥ നേരിൽ കണ്ട് റിപ്പോ൪ട്ട് ചെയ്യാൻ ആറംഗം വീതമുള്ള വിജിലൻസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. തൃശൂ൪ മുതൽ കാസ൪കോട് വരെയുള്ള എഫ്.സി.ഐ ഗോഡൗണുകൾ പരിശോധിക്കലാണ് ചുമതല.ആറംഗ സംഘത്തിലെ രണ്ടുപേരാണ് മുളങ്കുന്നത്തുകാവ് ഗോഡൗണിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് എത്തിയത്. കേന്ദ്ര വിജിലൻസ് സ്ക്വാഡ് തലവൻ തിങ്കളാഴ്ച പത്തോടെയത്തെുമെന്നും പരിശോധക൪ പറഞ്ഞു. സംഘം തങ്ങളുടെ പേരോ, ഓഫിസ൪ റാങ്കോ വെളിപ്പെടുത്താൻ തയാറായില്ല. സംഭവം റിപ്പോ൪ട്ട് ചെയ്യാനത്തെിയ മാധ്യമ പ്രവ൪ത്തകരോട് മോശമായി ചില ഉദ്യോഗസ്ഥ൪ പെരുമാറിയതായും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.