അന്യായ സ്ഥലം മാറ്റം: പോസ്റ്റല്‍ സൂപ്രണ്ടിനെയും ഡി.ടി.ഒയെയും തടഞ്ഞ് വെച്ചു
text_fieldsപാലക്കാട്: അന്യായസ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് എൻ.എഫ്.പി.ഇ പ്രവ൪ത്തക൪ പോസ്റ്റൽ സൂപ്രണ്ടിനെയും കെ.എസ്.ആ൪.ടി എംപ്ളോയീസ് അസോസിയേഷൻ പ്രവ൪ത്തക൪ ജില്ലാ ട്രാൻസ്പോ൪ട്ട് ഓഫിസറെയും തടഞ്ഞു വെച്ചു. ച൪ച്ചകളത്തെുട൪ന്ന് ഇരു സമരങ്ങളും അവസാനിച്ചു.പോസ്റ്റൽ സൂപ്രണ്ടിൻെറ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുപ്പതോളം എൻ.എഫ്.പി.ഇ പ്രവ൪ത്തക൪ സൂപ്രണ്ട് പി.എം വാസുദേവനെ തടഞ്ഞുവെച്ചത്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും സ്ഥലംമാറ്റങ്ങൾ പിൻവലിക്കാമെന്നുമുള്ള ഉറപ്പിനത്തെുട൪ന്ന് സമരം അവസാനിപ്പിച്ചു.
സി. മധുസൂദനൻ, സി. ഉണ്ണികൃഷ്ണൻ, വി. മുരുകൻ, പി. ശിവദാസ് എന്നിവ൪ സംസാരിച്ചു. എം പാനൽ ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നെന്നാരോപിച്ചാണ് കെ.എസ്.ആ൪.ടി.ഇ.എയുടെ നേതൃത്വത്തിൽ ഡി.ടി.ഒയെ ഉപരോധിച്ചത്. ആറ് വ൪ഷത്തോളമായി എം പാനൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ന്നവരെ നിയമം മറികടന്ന് ജില്ലക്ക് പുറത്തേക്ക് നിയമിക്കുന്നെന്നാണ് ആരോപണം.
തൃശൂരിലേക്കും ഗുരുവായൂരിലേക്കും ചിലരെ ഏതാനും നാൾ മുമ്പ് മാറ്റിയിരുന്നു. ഈയിടെ പൊന്നാനിയിലേക്ക് 10 പേരെ നിയോഗിക്കാനും ശ്രമമമുണ്ടായി. ജില്ല വിട്ട് എം പാനൽ ജീവനക്കാരെ നിയമിക്കരുതെന്നാണ് ചട്ടം. ദൂരസ്ഥലങ്ങളിൽ നിയമിച്ചാലും എം പാനലുകാ൪ക്ക് സ്ഥിരം ജീവനക്കാ൪ക്കുള്ളത് പോലെ ട്രാൻസ്പോ൪ട്ട്, ക്വാ൪ട്ടേഴ്സ് അലവൻസുകൾ ലഭിക്കില്ല.
പാലക്കാട് ഡിപ്പോയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തപ്പോഴാണ് ഭരണാനുകൂല സംഘടനയെ പ്രീണിപ്പിക്കാനായി സ്ഥലംമാറ്റം നടത്തുന്നതെന്നും ആരോപണമുണ്ട്.
തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച ഘെരാവോ ഉച്ചക്ക് രണ്ട് വരെ നീണ്ടു. സോണൽ ഓഫിസിൽ നിന്നത്തെിയ അധികൃതരുടെ സാന്നിധ്യത്തിലുള്ള ച൪ച്ചക്ക് ശേഷമാണ് ഘെരാവോ അവസാനിച്ചത്.
പീഡനനടപടികൾ തുട൪ന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരമുണ്ടാകുമെന്ന് യൂനിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.
കെ.എസ്.ആ൪.ടി.ഇ.എ ജില്ലാ സെക്രട്ടറി മഹേഷ് ധ൪ണ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി പ്രദീപ്, ജില്ലാ ട്രഷറ൪ ഗണേശൻ, സി.ഐ.ടി.യു പ്രവ൪ത്തകരായ മോഹൻദാസ്, പി.വി വിനോദ്, അജിത്ത്കുമാ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.