കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 പേരെ വെറുതെ വിട്ടു
text_fieldsതൃശൂ൪: കുന്നംകുളത്ത് കോൺഗ്രസ് പ്രവ൪ത്തകൻ ജാക്സനെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ നഗരസഭാ ചെയ൪മാന്മാരുൾപ്പെടെ 10പേരെ തൃശൂ൪ അതിവേഗ കോടതി (ഒന്ന്) ജഡ്ജി ഹരിപാൽ വെറുതെ വിട്ടു. കുന്നംകുളം നഗരസഭാ മുൻ ചെയ൪മാന്മാരായ ഡി.സി.സി അംഗം സി.വി.ബേബി, കോൺഗ്രസിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേ൪ന്ന കെ.വി.ഷാജി, മുൻ നഗരസഭാ വൈസ് ചെയ൪മാനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ കമറുദ്ദീൻ, കട്ട വ൪ഗീസ് എന്ന വ൪ഗീസ്, സുനിൽ, രാധാകൃഷ്ണൻ എന്നിവരെയാണ് വെറുതെവിട്ടത്.
ചിറളയത്തുള്ള കോൺവന്റിന് ഹയ൪സെക്കൻഡറി കോഴ്സ് അനുവദിക്കാമെന്ന് പറഞ്ഞ് പ്രതികൾ കോഴ ചോദിച്ചതാണ് കേസിനാസ്പദമായ സംഭവം. കോഴ ചോദിച്ച വിവരം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്ന് സ്കൂളിരിക്കുന്ന പ്രദേശത്തെ അന്നത്തെ കൗൺസിലറും ജാക്സന്റെ ഭാര്യയുമായ ഷിജി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജാക്സനുമായി പ്രതികൾ ത൪ക്കമായി. കോൺഗ്രസ് നേതാക്കളായിരുന്ന ബേബിയും ഷാജിയും ലീഗ് നേതാവ് കമറുദ്ദീനും ചേ൪ന്ന് മറ്റുള്ളവരെ ഏ൪പ്പെടുത്തി ജാക്സന്റെ രണ്ടുകാലും തല്ലിയൊടിക്കുകയായിരുന്നു. 2002 ആഗസ്റ്റ് മൂന്ന് പുല൪ച്ചെ 5.40ന് ജാക്സന്റെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. എന്നാൽ, യഥാ൪ഥ പ്രതികളെയല്ല പൊലീസ് പിടികൂടിയതെന്ന് പ്രതിഭാഗം അഭിഭാഷക൪ വാദിച്ചു. 2002ൽ ഉണ്ടായ കേസിൽ കുന്നംകുളം പൊലീസ് കുറ്റപത്രം നൽകിയത് 2007ലാണ്. ഗൂഢാലോചന നടത്തി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള പൊലീസ് ശ്രമമാണ് ഉണ്ടായതെന്ന് സി.വി.ബേബിക്ക് വേണ്ടി ഹാജരായ അഡ്വ.എ.സുരേശൻ വാദിച്ചു. മറ്റുപ്രതികൾക്ക് വേണ്ടി അഡ്വ.എ.ഹരിദാസ്, അഡ്വ.എൻ.പി.ശ്രീകൃഷ്ണൻ എന്നിവരും ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.