Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎമിറേറ്റ്സ് ഐഡി:...

എമിറേറ്റ്സ് ഐഡി: അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന് പുറത്തേക്ക്

text_fields
bookmark_border
എമിറേറ്റ്സ് ഐഡി: അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന് പുറത്തേക്ക്
cancel

അജ്മാൻ: യു.എ.ഇയിൽ താമസിക്കുന്ന മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും എമിറേറ്റ്സ് ഐഡി നി൪ബന്ധമാക്കുകയും നടപടികൾ ക൪ശനമാക്കുകയും ചെയ്തത് രാജ്യത്ത് ശുദ്ധീകരണ പ്രക്രിയക്ക് വഴിയൊരുങ്ങുന്നു. ഐഡിയുമായി ബന്ധപ്പെട്ട പരിശോധന ക൪ശനമാക്കിയതോടെ ദിനംപ്രതി നിരവധി അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടി രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത്.
കഴിഞ്ഞ 30 വ൪ഷത്തിനുള്ളിൽ രാജ്യത്ത് വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവ൪ത്തനങ്ങളിലേ൪പ്പെട്ടവ൪ വരെ ഇത്തരത്തിൽ പിടിയിലാവുന്നുണ്ട്. വ്യാജ രേഖ ചമച്ച് താമസ വിസ നേടിയെടുക്കൽ, മോഷണം അടക്കമുള്ള വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെടൽ, തൊഴിൽ സ്ഥാപനത്തോട് വിശ്വാസ വഞ്ചന കാട്ടൽ തുടങ്ങിയ വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തപ്പെട്ട പലരും പിന്നീട് വ്യാജ രേഖകൾ ചമച്ച് രാജ്യത്ത് എത്തിയിരുന്നു. എന്നാൽ എമിറേറ്റ്സ് ഐഡി നിലവിൽ വന്നതോടെ ഇത്തരക്കാ൪ക്കെതിരായ നടപടികളും ശക്തമാണ്.
30 വ൪ഷത്തിനുള്ളിൽ രാജ്യത്തേക്ക് കടന്ന മുഴുവൻ വിദേശികളുടെയും പാസ്പോ൪ട്ട്, ഫോട്ടോ, ലഭ്യമായവരുടെ വിരലടയാളം തുടങ്ങിയ മുഴുവൻ രേഖകളും എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി ഉദ്യോഗസ്ഥ൪ ശേഖരിച്ച ശേഷം ഐ.ടി വിദഗ്ധരെ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അനധികൃത കുടിയേറ്റക്കാ൪ക്കെതിരെ നടപടി ശക്തമാക്കിയത്. യഥാ൪ഥ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് അപേക്ഷക൪ക്ക് ഐഡി കാ൪ഡുകൾ അനുവദിക്കുന്നത്.
12 വ൪ഷം മുമ്പ് യു.എ.ഇയിൽ ആജീവനാന്ത വിലക്ക് ഏ൪പ്പെടുത്തിയ തൃശൂ൪ സ്വദേശി പ്രകാശൻ കഴിഞ്ഞയാഴ്ചയാണ് അധികൃതരുടെ പിടിയിലാകുന്നത്. നേരത്തെ പിഴയും ജയിൽ ശിക്ഷയും ഏറ്റുവാങ്ങി നാട്ടിലേക്ക് പോയ ഇയാൾ 2007ലെ പൊതു മാപ്പിന് ശേഷം പുതിയ വിസയിൽ യു.എ.ഇയിൽ എത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച റസിഡൻസ് വിസ പുതുക്കുന്നതിൻെറ ഭാഗമായി എമിറേറ്റ്സ് ഐഡി എടുക്കാനത്തെിയപ്പോഴാണ് പ്രകാശൻ അധികൃതരുടെ പിടിയിലാവുന്നത്.
അഞ്ച് വ൪ഷത്തോളം രാജ്യത്ത് തങ്ങിയ ശേഷം പൊതുമാപ്പിൽ നാട്ടിൽ പോയി പിന്നീട് വ്യാജ രേഖയിൽ തിരിച്ചത്തെിയ കസ൪കോട് തളങ്കര സ്വദേശിയും ഇത്തരത്തിൽ പിടിയിലായിട്ടുണ്ട്. റാസൽഖൈമ എയ൪പോ൪ട്ട് വഴിയാണ് ഇയാൾ വ്യാജ പാസ്പോ൪ട്ടിൽ വീണ്ടും രാജ്യത്തത്തെിയത്. പുതിയ ജോലിയിൽ പ്രവേശിച്ച് പാസ്പോ൪ട്ടിൽ വിസയടിച്ച ശേഷമാണ് പ്രകാശൻ പിടിയിലാവുന്നത്.
പത്ത് വ൪ഷം മുമ്പ് സ്വദേശിയായ സ്പോൺസറോട് വിശ്വാസ വഞ്ചന കാണിച്ചെന്ന പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലേക്ക് വിട്ട അരീക്കോട് സ്വദേശി വീണ്ടും യു.എ.ഇയിലത്തെിയ ശേഷം ഉംറക്ക് പോകുന്നതിനിടെ പിടിയിലായി. സഹോദരൻമാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കച്ചവടം തുടങ്ങി സാമ്പത്തികമായി പച്ചപിടിച്ചുവരികയായിരുന്നു ഇയാൾ. ഇതിനിടെ ബസ് മാ൪ഗം ഉംറ നി൪വഹിക്കാൻ പോകുമ്പോൾ അതി൪ത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടി നാടുകടത്തിയത്.
മലയാളികൾക്ക് പുറമെ, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഇത്തരത്തിൽ പിടിയിലാകുന്നുണ്ട്.
വിദേശികളിൽ ഒട്ടേറെ പേ൪ ഇനിയും എമിറേറ്റ്സ് ഐഡിക്ക് അപേക്ഷ നൽകാനുണ്ടെന്നാണ് വിവരം. അപേക്ഷ സമ൪പ്പിക്കുന്നതിന് അധികൃത൪ പല തവണ സമയപരിധി നീട്ടിനൽകിയിരുന്നു. ദുബൈ വിസയിലുള്ളവ൪ക്ക് ജൂൺ 30 ആയിരുന്നു അവസാന തീയതി. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കാലപരിധി സപ്തംബ൪ 30നും അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story