ജില്ലയില്‍ എച്ച് 1, എന്‍ 1 പനി പടരുന്നു
text_fieldsകോട്ടയം: ജില്ലയിൽ എച്ച് 1, എൻ 1 പനി പടരുന്നു. മണ൪കാട്, തിരുവാ൪പ്പ് സ്വദേശികളായ രണ്ടുപേ൪ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ചയും രണ്ടുപേരിൽ ഈ പനി കണ്ടത്തെിയിരുന്നു. ഇതോടെ എച്ച് 1 എൻ 1 ബാധിച്ചവരുടെ എണ്ണം ഏഴായി. 13 പേ൪ ഡെങ്കപ്പനിയും അഞ്ചുപേ൪ എലിപ്പനിയും സംശയിച്ച് ചികിത്സതേടി. വാഴൂ൪, വാകത്താനം, എരുമേലി, ഉഴവൂ൪ എന്നിവിടങ്ങളിലാണ് എലിപ്പനി സംശയിച്ച് ഓരോരുത്ത൪ ചികിത്സതേടിയത്.
മീനച്ചിൽ, മുണ്ടക്കയം, മുത്തോലി, കടപ്ളാമറ്റം, ഈരാറ്റുപേട്ട, തിരുവാ൪പ്പ്, മീനടം, കടുത്തുരുത്തി, ഉഴവൂ൪, തിടനാട്, തലയോലപ്പറമ്പ്, മരങ്ങാട്ടുപിളളി, കൂരോപ്പട, അയ്മനം, ഉഴവൂ൪, പനച്ചിക്കാട് എന്നിവിടങ്ങളിൽ ഓരോരുത്ത൪ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടി. വ്യാഴാഴ്ച മാത്രം 558 പേരാണ് പനിബാധിച്ച് ചികിത്സക്കത്തെിയത്. വയറിളക്കം ബാധിച്ച 11 പേരും ആ൪പ്പൂക്കരയിൽ ഒരാൾക്ക് ചിക്കൻ പോക്സും പിടിപെട്ട് ചികിത്സതേടിയിട്ടുണ്ട്. പക൪ച്ചപ്പനിക്ക് പിന്നാലെയത്തെിയ എച്ച് 1 എൻ 1 രോഗം ഏറെയും ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. ഇത് ആരോഗ്യവകുപ്പ് അധികൃതരിൽ ആശങ്കയുണ൪ത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.