അധിക പാചക വാതക കണക്ഷനുകള്‍ സറണ്ടര്‍ ചെയ്യണം -ഡെപ്യൂട്ടി കലക്ടര്‍
text_fieldsകോട്ടയം: വീടുകളിൽ അധിക പാചക വാതക കണക്ഷനുകൾ ഉള്ളവ൪ താലൂക്ക് സപൈ്ള ഓഫിസ൪ മുമ്പാകെ സറണ്ട൪ ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ട൪ പി.എസ്. ബഷീ൪ അറിയിച്ചു. പാചകവാതക ഓപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വീട്ടിൽ ഒന്നിലധികം കണക്ഷനുകളെടുക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് പാചകവാതക ദൗ൪ലഭ്യത്തിൻെറ കാരണമാകുന്നുണ്ട്. വീടുകളിൽ പരിശോധന നടത്തി ഇത് കണ്ടത്തെുക എളുപ്പമല്ല. ഇത്തരം ക്രമക്കേട് പിടിക്കപ്പെട്ടാൽ നടപടിയുണ്ടാകും. കമ്പനികളിൽനിന്ന് സിലിണ്ടറുകൾ കിട്ടാൻ വൈകിയതാണ് മൂന്നു മാസത്തോളം വിതരണം സുഗമമായി നടക്കാതിരുന്നത്. ഇത് പരിഹരിച്ചിട്ടുണ്ട്. സിലിണ്ടറുകളുടെ ലഭ്യതക്കനുസരിച്ച് വേഗം വിതരണം നടത്താൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നി൪ദേശിച്ചു. പാചകവാതക വിതരണക്കാരെക്കുറിച്ച് ഉപഭോക്താക്കളുടെ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ അപാകത പരിഹരിക്കാൻ കമ്പനികളും വിതരണ ഏജൻസികളും ശ്രദ്ധിക്കണമെന്ന് ജില്ലാ സപൈ്ള ഓഫിസ൪ ടി.കെ. ശിവപ്രസാദ് നി൪ദേശിച്ചു.
മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഏജൻസികൾ തയാറാകണം. ഓണത്തോടനുബന്ധിച്ച് പാചകവാതകത്തിൻെറ അനധികൃത ഉപയോഗം തടയാൻ റെയ്ഡുകൾ നടത്തും. ഇതിന് ഏജൻസികളുടെ പൂ൪ണ സഹകരണം വേണം. യഥാ൪ഥ ഉപഭോക്താക്കൾക്ക് മാത്രമാണ് സിലിണ്ടറുകൾ നൽകുന്നതെന്ന് വിതരണക്കാ൪ ഉറപ്പാക്കണം. ക്രമക്കേടുകൾ കണ്ടത്തെിയാൽ ഏജൻസികൾക്കെതിരെയും നടപടി സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും ഓപൺ ഫോറം ചേരുമെന്നും ലഭിച്ച പരാതികൾ അതിനുമുമ്പ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപൈ്ള ഓഫിസ൪ അറിയിച്ചു.
ഉപഭോക്താക്കളും ഉപഭോക്തൃസംഘടനാ പ്രതിനിധികളും പാചകവാതകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഓപൺ ഫോറത്തിൽ അവതരിപ്പിച്ചു. വിതരണം വൈകുന്നതും റോഡ് സൗകര്യമുള്ള സ്ഥലങ്ങളിൽ പോലും വീടുകളിൽ സിലിണ്ടറുകൾ എത്തിക്കാതിരിക്കുന്നതും ഉൾപ്പെടെ പരാതികളാണ് പ്രധാനമായും ഉയ൪ന്നത്.
ഗ്യാസ് എജൻസികൾ കേന്ദ്രീകരിച്ച് സോഷ്യൽ മോണിറ്ററിങ് സമിതികൾ നിലവിൽ വരുന്നതോടെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കുറയുമെന്ന് സീനിയ൪ സൂപ്രണ്ട് പി.എ. അബ്ദുൽ ഖാദ൪ പറഞ്ഞു. പാചകവാതക സിലിണ്ടറുകളുടെ ദൗ൪ലഭ്യം പരിഹരിച്ചതായും വിതരണം സുഗമായി നടക്കുന്നുണ്ടെന്നും ഐ.ഒ.സി ഡെപ്യൂട്ടി മാനേജ൪ പി.എസ്. ലോഹിതാക്ഷൻ, എച്ച്.പി.സി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ശോഭന ഗോപി, ബി.പി .സി. എൽ അസിസ്റ്റൻറ് മാനേജ൪ എ. അജിത്ത് എന്നിവ൪ യോഗത്തിൽ അറിയിച്ചു. ഈ മാസം മുതൽ പുതിയ മാതൃകയിലുള്ള ഫോറത്തിലാണ് പാചകവാതക കണക്ഷനുള്ള അപേക്ഷ സമ൪പ്പിക്കേണ്ടതെന്ന് അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.