രാജവെമ്പാലയെ ജനവാസമേഖലയില്‍ വിട്ടു; വനപാലകരെ നാട്ടുകാര്‍ തടഞ്ഞു
text_fieldsപുനലൂ൪: വീട്ടിനുള്ളിൽനിന്ന് പിടിച്ച രാജവെമ്പാലയെ ജനവാസമേഖലയിലെ കാട്ടിൽവിട്ട വനപാലകരെ നാട്ടുകാ൪ തടഞ്ഞുവെച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെ തെന്മല ഇക്കോടൂറിസം മേഖലയിൽ ഒറ്റക്കൽ ലുക്കൗട്ട് തടയണക്ക് സമീപമാണ് സംഭവം. കറവൂരിലെ വീട്ടിൽ കഴിഞ്ഞദിവസം കണ്ടത്തെിയ രാജവെമ്പാലയെ പത്തനാപുരം റേഞ്ച് അധികൃത൪ ഇടപെട്ട് പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷിനെ കൊണ്ട് പിടിപ്പിച്ചു. പാമ്പിനെ ശേന്തുരുണി വനത്തിൽ വിടാനായിരുന്നു തീരുമാനം.
എന്നാൽ, ഫോറസ്റ്ററുടെ നേതൃത്വത്തിൽ പാമ്പിനെ ടൂറിസ്റ്റ് ജനവാസ കേന്ദ്രമായ ഒറ്റക്കൽ ലുക്കൗട്ട് തടയണക്ക് സമീപം കുട്ടിവനത്തിൽ തുറന്നുവിട്ടു. സംഭവമറിഞ്ഞ് പരിസരവാസികൾ പ്രകോപിതരായത്തെി സംഘത്തെ തടയുകയായിരുന്നു. പാമ്പിനെ തിരിച്ചുപിടിക്കാതെ സംഘത്തെ മോചിപ്പിക്കില്ളെന്ന നിലപാടിലായിരുന്നു നാട്ടുകാ൪. തുട൪ന്ന് പാമ്പിനെ തിരിച്ചുപിടിക്കാൻ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല.
പുനലൂ൪ ഡി.എഫ്.ഒ ഉണ്ണിക്കൃഷ്ണൻ തെന്മല പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരനുമായി ച൪ച്ച നടത്തി. പാമ്പിനെ തടയണക്ക് സമീപം വിട്ടത് ഫോറസ്റ്റ൪ക്ക് പറ്റിയ അബദ്ധമാണെന്നും പ്രശ്നമുണ്ടാക്കരുതെന്നും ഡി.എഫ്.ഒ പറഞ്ഞു. ജനങ്ങൾ ഭയക്കുന്നതുപോലെ രാജവെമ്പാല പെട്ടെന്ന് ആരെയും ഉപദ്രവിക്കില്ളെന്നും പറഞ്ഞു. തുട൪ന്നാണ് സംഘത്തെ മോചിപ്പിക്കാൻ ജനം തയാറായത്. അതേസമയം ഈ ഭാഗത്തെ ജനങ്ങളും എണ്ണപ്പന തോട്ടത്തിലെ തൊഴിലാളികളും ഭീതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.