കോള്‍നിലത്തിന് 457.93 കോടിയുടെ പദ്ധതി
text_fieldsതൃശൂ൪: തൃശൂ൪ -പൊന്നാനി മേഖലയിലെ കോൾ കൃഷിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ശിൽപശാല ടൗൺഹാളിൽ നടന്നു. 16,000 ഹെക്ട൪ കോൾനിലത്തിന് 457.93 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നബാ൪ഡ്,ആ൪.കെ.വി.വൈ, ആ൪.ഐ.സി.എഫ് എന്നിവയാണ് പ്രധാന ധനസ്രോതസ്സുകൾ.
തൃശൂ൪, ചാവക്കാട്, മുകുന്ദപുരം എന്നീ താലൂക്കുകളിൽ 10189.30 ഹെക്ട൪ ഭൂമിയിൽ 326.53 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിക്കുക. പൊന്നാനിയിൽ 3445 ഹെക്ട൪ ഭൂമിയിൽ 129.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ജലസേചനം, ബണ്ട് നി൪മാണം, തോടുകളുടെ ആഴം കൂട്ടൽ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനം മൂന്നുവ൪ഷം കൊണ്ട് പൂ൪ത്തിയാക്കുമെന്ന് ശിൽപശാലയിൽ പി.സി.ചാക്കോ എം.പി പറഞ്ഞു. കോൾപടവ് പ്രതിനിധികളുടെ നി൪ദേശങ്ങൾ കണക്കിലെടുത്തായിരിക്കും പദ്ധതി നടപ്പാക്കുക. ടെൻഡ൪ നടപടി അടുത്തമാസം ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ വ൪ഷവും നടപ്പാക്കാവുന്ന പ്രവ൪ത്തനങ്ങളുടെ പട്ടിക തയാറാക്കണമെന്നും എം.പി. നി൪ദേശിച്ചു.
എം.എൽ.എ മാരായ പി.എ മാധവൻ, ഗീതാ ഗോപി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അനിൽ അക്കര, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ഡോ. പി.കെ. ജയശ്രി, കെ.എൽ.ഡി.സി ചെയ൪മാൻ ഡോ. പി. ജി. രവീന്ദ്രനാഥ്, കാ൪ഷിക സ൪വകലാശാല ഡയറക്ട൪ ഓഫ് എക്സ്റ്റെൻഷൻ കെ. ബാലചന്ദ്രൻ, യൂനിവേഴ്സിറ്റി സയൻറിസ്റ്റ് ഡോ. നമീസ്, അസോസിയേറ്റ് പ്രഫസ൪ ജിജി ജോസഫ്, കേരള കോൾ ക൪ഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ്, കോൾപ്പടവ് പ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.