വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകള്‍ക്ക് നിര്‍ദേശം
text_fieldsമസ്കത്ത്: ഒമാനിൽ വാഹനാപകടം ഭയാനകമായ രീതിയിൽ പെരുകുന്ന പശ്ചാത്തലത്തിൽ കുട്ടികൾ ഉൾപ്പെടുന്ന അപകടവും അപകട മരണവും നിയന്ത്രിക്കാൻ വാഹനങ്ങളിൽ പ്രത്യേക സീറ്റുകൾ ഒരുക്കുവാൻ ശിപാ൪ശ.
ഒക്ടോബറിൽ ഒമാനിൽ നടക്കുന്ന ട്രാഫിക് സെഫ്റ്റി എക്സ്പോ 2012 ൻെറ ഭാഗമായി ആരംഭിച്ച കാമ്പയിനാണ് നി൪ദേശം മുമ്പോട്ട് വെക്കുന്നത്. കഴിഞ്ഞ വ൪ഷം ഒമാനിലെ റോഡുകളിൽ ആറ് വയസ്സിൽ താഴെ മാത്രം പ്രായമുള്ള 45 പിഞ്ചോമനകളുടെ ജീവനുകളാണ് പൊലിഞ്ഞത്. 345 കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനമോടിക്കുന്നവരൂടെ അശ്രദ്ധയാണ് റോഡപകടങ്ങൾ പെരുകാൻ കാരണമെന്ന് അധികൃത൪ വിലയിരുത്തി. കുഞ്ഞുങ്ങൾക്ക് വാഹനത്തിൽ പ്രത്യേക സീറ്റുകൾ ഒരുക്കുകയാണെങ്കിൽ മരണ നിരക്ക് 70 ശതമാനം കുറക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസിൻെറ ട്രാഫിക് വിഭാഗം വിലയിരുത്തുന്നു.
ഈ വ൪ഷം ജനുവരി മുതൽ ജൂലൈ മുന്ന് വരെ 555 പേ൪ ഒമാനിൽ റോഡപകടങ്ങളിൽ മരിച്ചതായി പൊലീസ് വക്താവ് സഈദ് അൽ ബദാവി അറിയിച്ചു. കഴിഞ്ഞ വ൪ഷം ഇതേ കാലയളവിനെക്കാൾ 93 പേ൪ അധികമാണ് ഈ വ൪ഷം കൊല്ലപ്പെട്ടത്. മാസം തോറും ഒമാനിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഈ വ൪ഷം 75 ൽ നിന്ന് 90 ആയി ഉയ൪ന്നു.അതിനാൽ റോഡപകടങ്ങൾ നിയന്ത്രിക്കാൻ ക൪ശന നി൪ദ്ദേശങ്ങൾ നൽകുന്നതായിരിക്കും ഈ വ൪ഷത്തെ ട്രാഫിക് സേഫ്റ്റി എക്സ്പോ.
നിലവിലുള്ള സംവിധാനമായ സീറ്റ് ബെൽട്ടുകൾ കുട്ടികൾക്ക് അനുയോജ്യമല്ളെന്നും അവ പ്രശ്നത്തിന് പരിഹാരമല്ളെന്നും എക്സ്പോ സംഘാടക൪ അറിയിച്ചു. സീറ്റ് ബെൽട്ടുകൾ മുതി൪ന്നവ൪ക്ക് വേണ്ടിയാണ് രൂപ കൽപന ചെയ്തിരിക്കുന്നത്. അതിനാൽ കുട്ടികൾക്ക് സീറ്റ് ബെൽട്ടുകൾ കൂടുതൽ അപകടമാണ് സൃഷ്ടിക്കുകയെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികൾ സീറ്റ് ബെൽട്ട് ഉപയോഗിക്കുന്നത് അപകടമുണ്ടാവുമ്പോൾ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേൽക്കാനും കാരണമാക്കും.
കുഞ്ഞുങ്ങളെ മുൻ സീറ്റിൽ മാതാവിൻെറ മടിയിൽ ഇരുത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അപകടമുണ്ടാവുമ്പോൾ വാഹനത്തിൽെ എയ൪ബാഗ് പ്രവ൪ത്തിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് അപകടമുണ്ടാക്കാൻ കാരണമാക്കും.
അതിനാൽ കുട്ടികൾക്ക് യോജിച്ച രീതിയിൽ വാഹനത്തിൽ പ്രത്യേക സീറ്റുകൾ ഒരുക്കുകയാണ് പരിഹാര മാ൪ഗ്ഗം. സീറ്റുകൾ നി൪മിക്കുമ്പോൾ കുഞ്ഞുങ്ങളുടെ തൂക്കമാണ് പരിഗണിക്കേണ്ടതെന്നും പ്രായമല്ളെന്നും െപാലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.