സ്പോണ്‍സര്‍ ഭീഷണിമുഴക്കി മര്‍ദിച്ചെന്ന പരാതിയുമായി മലയാളികള്‍
text_fieldsമസ്കത്ത്: എംബസിയിൽ നിന്ന് നി൪ദേശിച്ചതനുസരിച്ച് ബ൪ക ലേബ൪ ഓഫീസിലത്തെിയ അഞ്ച് മലയാളികളെ അധികൃതരുടെ സാന്നിധ്യത്തിൽ സ്പോൺസ൪ മ൪ദിച്ചതായി പരാതി. തങ്ങളെ ഭീഷണിപ്പെടുത്തി ചില രേഖകളിൽ അവ൪ ഒപ്പുവെപ്പിച്ചുവെന്നും ഇവ൪ മസ്കത്ത് ഇന്ത്യൻ എംബസിക്ക് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശി രമേശ് മന്നാടി (40), പത്തനംതിട്ട പന്തളം സ്വദേശി അജയ്കുമാ൪ പരമേശ്വരൻ (41), തിരുവനന്തപുരം ജില്ലക്കും കന്യാകുമാരിക്കുമിടയിൽ കളയിക്കാവിള ആലങ്കോട് സ്വദേശികളായ വിനുമോൻ നടരാജൻ (28), തങ്കരാജ് കുമാരസ്വാമി (36), തോമസ് തങ്കരാജ് (28) എന്നിവരാണ് പരാതിയുമായി നയതന്ത്രകാര്യാലയത്തിലത്തെിയത്.
മുസന്നയിലെ ഒരു നി൪മാണകമ്പനിയിൽ ജോലിചെയ്യുന്ന ഇവരടക്കം ഒമ്പതുപേ൪ കഴിഞ്ഞമാസം 30ന് തങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ളെന്ന പരാതിയുമായി നേരത്തേ എംബസിയിൽ പരാതി നൽകിയിരുന്നു. എംബസിയിൽ നിന്ന് നൽകിയ രേഖകളുമായി ബ൪കയിലെ ലേബ൪ ഓഫിസിൽ എത്തിയ ഇവരിൽ അഞ്ചുപേരോട് ഈമാസം ഏഴിന് എത്താൻ നി൪ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓഫീസിലത്തെിയ തങ്ങളെ സ്പോൺസറും മലയാളി എഞ്ചിനീയ൪ സജീഷും ലേബ൪ ഓഫീസ് അധികൃതരെന്ന് കരുതുന്ന ചിലരും ചേ൪ന്ന് മ൪ദിക്കുകയും ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പ് ഇടീക്കുകയും ചെയ്തത്രെ.
എംബസിയിൽ പരാതി നൽകിയ ബാക്കി നാലുപേ൪ ഈമാസം പത്തിന് ലേബ൪വകുപ്പിൽ ഹാജരാകണമെന്നാണ് നി൪ദേശം. തങ്ങൾക്കും സമാനമായ അനുഭവമുണ്ടാകുമെന്ന് ഭയപ്പെടുന്നതായി മലപ്പുറം വളാഞ്ചേരി സ്വദേശി ബാബു പരപ്പിൽ, തിരൂ൪ സ്വദേശി ബൈജു, മലപ്പുറം പാലക്കൽകണ്ടി കുഞ്ഞുമോൻ എന്നിവ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ദിവസം ആറു റിയാൽ ശമ്പളം നൽകാമെന്ന ഉറപ്പിലാണത്രെ തൊഴിലാളികളെ കമ്പനി കൊണ്ടുവന്നത്. വേതനം കൃത്യമായി കിട്ടാതായപ്പോൾ ഇവരിൽ മേസ്തിരിമാ൪ക്ക് മാസം 80 റിയാലും മറ്റുള്ളവ൪ക്ക് 60 റിയാലും നിശ്ചയിച്ച് കരാറുണ്ടാക്കാനാണത്രെ ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്.
വേതനകുടിശ്ശികയായി വൻതുക ലഭിക്കാനുള്ള തങ്ങൾക്ക് 190 റിയാൽ നൽകി നാട്ടിലേക്ക് കയറ്റിവിടാനുള്ള രേഖകളിലാണ് ഇവ൪ ഒപ്പിടീക്കാൻ ശ്രമിച്ചതെന്ന് പിന്നീട് മനസിലായതായും തൊഴിലാളികൾ പറഞ്ഞു. ഇവരുടെ പരാതി സ്വീകരിച്ച ഇന്ത്യൻ എംബസി തൊഴിലാളികളോട് മുസന്ന പൊലീസ് സ്റ്റേഷനിൽ തങ്ങളെ മ൪ദിച്ചതിന് കേസ് നൽകാൻ പറഞ്ഞ് വിട്ടയച്ചു. എന്നാൽ, ഭയപ്പാട് കാരണം തങ്ങൾ പൊലീസിനെ സമീപിച്ചിട്ടില്ളെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം, തൊഴിലാളികൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്പോൺസ൪ അലി അബ്ദുല്ല മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഇവ൪ ഉന്നയിച്ച പരാതിക്കെതിരെ ഒമാനിലെ ഏത് കോടതിയിൽ പോകാനും താൻ ഒരുക്കമാണെന്നും തൊഴിലാളികൾ ജോലി ചെയ്യാത്തതുകൊണ്ടാണ് അവരുടെ വേതനത്തിൽ കുറവുണ്ടായതെന്നും പറഞ്ഞു. പ്രതികരണത്തിനായി മലയാളി എഞ്ചിനീയ൪ സജീഷിൻെറ മൊബൈലിലേക്ക് പല തവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.