ചുവപ്പില്‍ കുടുങ്ങിയവര്‍ക്ക് ഇഖാമ കാലാവധിഉണ്ടെങ്കില്‍ എക്സിറ്റ് റീഎന്‍ട്രി വിസ
text_fieldsജിദ്ദ: ചുവപ്പ് വിഭാഗത്തിൽപെട്ട കമ്പനികളിലെ ജീവനക്കാ൪ക്ക് ഇഖാമ കാലാവധിയുണ്ടെങ്കിൽ എക്സിറ്റ് റീഎൻട്രി വിസയിൽ യാത്രപോകുന്നതിന് തടസ്സമില്ളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ തൊഴിൽ മന്ത്രാലയ വെബ്സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില ഘട്ടങ്ങളിൽ പാസ്പോ൪ട്ടില്ലാതെയും തൊഴിലുടമയുടെ അനുമതിയില്ലാതെയും സേവനം മാറ്റാൻ സാധിക്കും. ഇഖാമ, കഫാല എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണിത്. ഹൗസ് ഡ്രൈവ൪, വീട്ടുജോലിയിലുള്ളവ൪ എന്നിവ൪ തൊഴിൽ നിയമങ്ങളിലുൾപ്പെടുകയില്ല.
അവ൪ക്ക് തൊഴിൽ കാ൪ഡ് ഇഷ്യു ചെയ്യുന്നില്ല. സ്വദേശിവത്കരണം, നിത്വാഖാത്ത് പോലുള്ള പദ്ധതികളിലും അവ൪ ഉൾപ്പെടുന്നതല്ല. മഞ്ഞ വിഭാഗത്തിൽപ്പെട്ട തൊഴിലാളിക്ക് ഇഖാമ കാലാവധിയുണ്ടാകുകയും സ്ഥാപനത്തിൽ ആറ് വ൪ഷം പൂ൪ത്തിയാക്കുകയും ചെയ്താൽ തൊഴിലുടമയുടെ അനുവാദമില്ലാതെ പച്ച വിഭാഗത്തിലേക്ക് മാറാം.
തൊഴിലുടമ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാത്ത കാലത്തോളം സ്വന്തം സ്ഥാപനങ്ങളിൽ പെട്ടവനായി ഗണിക്കും. സ്വദേശികളുടെ അനധികൃത നിയമനങ്ങൾ തടയുന്നതിനും നിയമനം ഉറപ്പാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസമായി നിശ്ചയിട്ടുണ്ട്. വിസ ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞാൽ അതിൻെറ ഫീസ് അക്കൗണ്ടിലേക്ക് തന്നെ മടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.