കടകളില്‍ കര്‍ശന പരിശോധന; ഹോട്ലൈന്‍ ഏര്‍പ്പെടുത്തി
text_fieldsദോഹ: റമദാൻ സമാഗതമായിരിക്കെ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും സ്റ്റോറുകളിലും മുനിസിപ്പാലിറ്റി അധികൃത൪ പരിശോധന ക൪ശനമാക്കി. നട്സ്, യമീഷ്, ചോക്കലേറ്റുകൾ പലഹാരസാധനങ്ങൾ തുടങ്ങിയ കടകളിലും സ്റ്റോറുകളിലും ജൂലായ് ഒന്നു മുതൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. റമദാൻ അവസാനം വരെ പരിശോധന തുടരും.
പരാതികളും നി൪ദ്ദേശങ്ങളും സമ൪പ്പിക്കാൻ ഇന്നലെ മുതൽ സെൻട്രൽ മുനിസിപ്പൽ കൗൺസിലിൻെറ സെക്രട്ടറിയേറ്റിൽ ഹോട്ലൈൻ പ്രവ൪ത്തിച്ചുതുടങ്ങി. സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവ൪ക്ക് 44999222 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്ന് അധികൃത൪ അറിയിച്ചു. അൽമീറ ശാഖകളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിലും അഭിപ്രായങ്ങളും നി൪ദ്ദേശങ്ങളും സമ൪പ്പിക്കാമെന്ന് പബ്ളിക് റിലേഷൻസ് ഡയറക്ട൪ മുഹമ്മദ് സാബിൻ അദ്ദൂസരി പറഞ്ഞു. പരാതിക്കാരനെ കുറിച്ച വിവരങ്ങൾ രഹസൃമായി സൂക്ഷിക്കുന്നതോടൊപ്പം വേഗം നടപടികൾ കൈകൊള്ളുകയും ചെയ്യും.
അതേസമയം റമദാനിലും പെരുന്നാൾ ദിവസങ്ങളിലും കടകൾക്ക് മുന്നിൽ കബാബ്, സമൂസ, മശ്വി, മഖ്ലി, കനാഫ, കതാഇഫ് തുടങ്ങിയ വിഭവങ്ങൾ വിൽക്കുന്ന താൽക്കാലിക സ്റ്റാളുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ദോഹ മുനിസിപ്പാലിറ്റി ഓഫീസിൽ സ്വികരിച്ചുതുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.