അഭിഷേക് ജോസ് ഇനി വ്യോമസേന പൈലറ്റ്; അഭിമാനത്തോടെ ഗ്രാമം
text_fieldsപടിഞ്ഞാറത്തറ: വാരാമ്പറ്റക്കുന്ന് കൂവക്കൽ ജോസിൻെറയും ബ്രിജിത്തയുടെയും മകൻ അഭിഷേക് ജോസ് ഇന്ത്യൻ എയ൪ഫോഴ്സ് പൈലറ്റായപ്പോൾ നാടിന് അഭിമാനം. ഹൈദരാബാദ് എയ൪ഫോഴ്സ് അക്കാദമിയിൽ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങിൽ ഫ്ളയിങ് ഓഫിസറായി അഭിഷേക് ജോലിയിൽ പ്രവേശിച്ചു. പോ൪ വിമാനം 125 മണിക്കൂ൪ പറത്തിയാണ് അഭിഷേക് പരിശീലത്തിൻെറ ആദ്യഘട്ടം പൂ൪ത്തിയാക്കിയത്.
എയ൪ ചീഫ് മാ൪ഷൽ ആ൪.എ.കെ. ബ്രൗൺ പാസിങ് ഒൗട്ട് പരേഡിൽ സ്ഥാന ചിഹ്നം അണിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽനിന്ന് പ്ളസ്ടു പഠനത്തിനുശേഷം അഭിഷേക് പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നാണ് എയ൪ഫോഴ്സിലത്തെിയത്. പൈലറ്റ് പരിശീലനം ഇനി ഒരു വ൪ഷംകൂടിയുണ്ട്.
അഭിഷേകിൻെറ ഇരട്ട സഹോദരനായ അവിനാഷ് ജോസ് തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ നാലാം വ൪ഷ എം.ബി.ബി.എസ് വിദ്യാ൪ഥിയാണ്. ഇളയ സഹോദരൻ നവീൻ കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ളസ്വൺ വിദ്യാ൪ഥിയാണ്.
ക൪ഷനാണ് പിതാവ് ജോസ്. മാതാവ് ബ്രിജിത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഹെഡ് നഴ്സാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.