മഞ്ഞപ്പിത്തം: അടക്കാത്തോടില്‍ എട്ടുപേര്‍ വിദഗ്ധ ചികിത്സതേടി
text_fieldsകേളകം: മഞ്ഞപ്പിത്തം പട൪ന്ന അടക്കാത്തോട്ടിലും പരിസരപ്രദേശങ്ങളിൽനിന്നുമായി രോഗം മൂ൪ച്ഛിച്ച് എട്ടുപേ൪ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികൾ, മംഗലാപുരം, പേരാവൂ൪ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. 50ഓളം പേ൪ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ആയു൪വേദ-പച്ചമരുന്ന് ചികിത്സയും നടത്തുന്നുണ്ട്.
അടക്കാത്തോട്ടിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മേലെക്കുറ്റ് പെരുമാളിൻെറ സംസ്കാരത്തിൽ പങ്കെടുക്കാനത്തെിയ അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ ആവശ്യപ്രകാരം ജില്ലാ മെഡിക്കൽ സംഘം ഇന്ന് അടക്കാത്തോട്ടിലത്തെും. കൂടാതെ രക്തപരിശോധന സാമ്പിളുകൾ ശേഖരിക്കുന്നതിനും ആരോഗ്യ വകുപ്പ് സംഘം എത്തുന്നുണ്ട്. ഗ്രാമവാസികളുടെ ആശങ്കയകറ്റുന്നതിന് ആരോഗ്യവകുപ്പ് ബോധവത്കരണ ക്യാമ്പുകളും നടത്തും. രോഗലക്ഷണം കണ്ടവ൪ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃത൪ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.