മരം മുറി: എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
text_fieldsപന്തളം:പൂഴിക്കാട്ട് മരം മുറിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.
തിങ്കളാഴ്ച രാവിലെ 11 ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.പ്രതാപൻെറ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ച൪ച്ചചെയ്യവെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളമായി. തുട൪ന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയായിരുന്നു.
ജൂൺ30 ന് പൂഴിക്കാട് ചിറമുടിക്ക് സമീപം സ൪ക്കാ൪ സ്ഥലത്തുനിന്ന് ആഞ്ഞിലി, തെങ്ങ് തുടങ്ങിയ വൃഷങ്ങൾ മുറിച്ച് മാറ്റിയതിനെ തുട൪ന്ന് നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് പഞ്ചായത്ത് കമ്മിറ്റി കൂടിയത്. 30ന് നടന്ന മരം മുറിക്കൽ സംബന്ധിച്ച് ഈ മാസം ഏഴിന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ മരം മുറിച്ചവരെ കുറിച്ച് വ്യക്തതയില്ളെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
മരങ്ങൾ മുറിച്ചത് ന്യായീകരിക്കാനാവില്ളെന്നും പഞ്ചായത്തിൻെറയോ വനംവകുപ്പിൻെറയോ അനുമതി ഇല്ലാതെയാണ് പഞ്ചായത്ത് ലേലത്തിൽ നൽകിയ മരങ്ങൾ മുറിച്ച് മാറ്റിയതെന്നും പഞ്ചായത്ത് പ്രസിഡൻറ് കമ്മിറ്റിയെ അറിയിച്ചെങ്കിലും പ്രതിപക്ഷം മുഖവിലയ്ക്ക് എടുത്തില്ല.
മരങ്ങൾ മുറിച്ച കരാറുകാരായ രാജേഷ്, വിനോദ്കുമാ൪ എന്നിവ൪ക്കെതിരെയും ഇവ൪ക്ക് നി൪ദേശം നൽകിയ യു.ഡി.എഫിലെ പഞ്ചായത്തംഗം പന്തളം മഹേഷിനെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് എൽ.ഡി.എഫ് പഞ്ചായത്തംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചത്.
കരാറുകരുടെ പേര് ഉൾപ്പെടുത്തി പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രതാപൻ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ആരോപണ വിധേയനായ പഞ്ചായത്തംഗം പന്തളം മഹേഷ് പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ബി.ജെ.പി.അംഗങ്ങളും കോൺഗ്രസ് ബ്ളോക് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ അഡ്വ. ഡി.എൻ.തൃതീപും കോൺഗ്രസിലെ ഡി.പ്രകാശും വീട്ടുനിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.