റാങ്ക് ലിസ്റ്റ് മറികടന്ന് ടൈപ്പിസ്റ്റ് തസ്തികയില്‍ താല്‍കാലിക നിയമനം
text_fieldsകൊല്ലം: റാങ്ക് ലിസ്റ്റ് നിലവിൽവന്ന് ഒന്നരമാസമായിട്ടും ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം നടക്കുന്നില്ളെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേൻ. 140 ഓളം ഒഴിവുകളാണ് റിപ്പോ൪ട്ട് ചെയ്തിട്ടുള്ളത്. 2007 ൽ മുൻ റാങ്ക് ലിസ്റ്റ് അവസാനിച്ചു.
അന്ന് മുതൽ താൽകാലികക്കാരും ദിവസവേതനക്കാരും ജില്ലയിലെ സ൪ക്കാ൪ ഓഫിസുകളിൽ ജോലിചെയ്യുകയാണ്. താൽകാലിക നിയമനവും നടക്കുന്നുണ്ട്. ഒരു തസ്തികയിൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ ആ തസ്തികയിൽ താൽകാലിക നിയമനം പാടില്ല എന്ന നിയമം ലംഘിക്കപ്പെടുകയാണ്്. എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴിയും ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലവുമാണ് ഇപ്പോഴും ഇവ൪ ജോലിയിൽ തുടരുന്നത്.ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.