കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റമെന്നാക്ഷേപം
text_fieldsശാസ്താംകോട്ട: തഹസിൽദാ൪മാ൪ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്ന ജില്ലാകലക്ടറുടെ ഉത്തരവ് ലംഘിച്ച് കുന്നത്തൂ൪ താലൂക്കോഫിസ് പരിധിയിൽ നാല് ജീവനക്കാരെ തഹസിൽദാ൪ സ്ഥലംമാറ്റിയെന്നാക്ഷേപം. ഒരു ഓഫിസിൽ മൂന്നുവ൪ഷം പൂ൪ത്തിയാക്കിയതിൻെറ പേരിൽ കലക്ട൪ നേരിട്ട് സ്ഥലംമാറ്റി നിയമിച്ച മൂന്നുപേരെ ഉൾപ്പെടെയാണ് കഴിഞ്ഞ മൂന്നിന് സ്ഥലംമാറ്റിയിരിക്കുന്നത്.
കുന്നത്തൂ൪ വില്ളേജോഫിസിലെ വില്ളേജ് അസിസ്റ്റൻറായിരുന്ന ബിന്ദുവിനെ കലക്ട൪ ജൂൺ ഒടുവിൽ കുന്നത്തൂ൪ താലൂക്കോഫിസിലേക്ക് മാറ്റിയിരുന്നു.
കരുനാഗപ്പള്ളി താലൂക്കോഫിസിലെ എൽ.ഡി ക്ള൪ക്ക് സുധാകുമാരിയെ കലക്ട൪ ഇതേ ഓഫിസിലേക്ക് മാറ്റി നിയമിച്ചു. ഈ രണ്ടുപേരെയും ഏതാനും നാളുകൾക്കകം യഥാക്രമം പോരുവഴി, കുന്നത്തൂ൪ വില്ളേജ് ഓഫിസുകളിലേക്ക് മാറ്റിനിയമിച്ചതാണ് വിവാദമായിരിക്കുന്നത്.
പോരുവഴിയിൽനിന്ന് എം. സാബുവിനെയും കുന്നത്തൂ൪ വില്ളേജോഫിസിൽനിന്ന് അനീഷിനെയും കുന്നത്തൂ൪ താലൂക്കോഫിസിലേക്ക് മാറ്റി നിയമിക്കുകയുംചെയ്തു. ഇവരിൽ അനീഷ് കലക്ടറുടെ ഉത്തരവുപ്രകാരം മൂന്നുവ൪ഷം പൂ൪ത്തിയാക്കപ്പെട്ടതിന് കുന്നത്തൂ൪ താലൂക്കോഫിസിൽനിന്ന് കുന്നത്തൂ൪ വില്ളേജോഫിസിലേക്ക് സ്ഥലംമാറ്റപ്പെട്ടയാളാണ്.
ഈ സ്ഥലംമാറ്റങ്ങളെപ്പറ്റി അറിഞ്ഞിട്ടില്ളെ്ളന്നും തഹസിൽദാ൪മാ൪ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത് വിലക്കിയിട്ടുള്ളതാണെന്നും കലക്ട൪ പി.ജി തോമസ് മാധ്യമത്തോട് പറഞ്ഞു. ഇതേക്കുറിച്ച് വിശദീകരണംതേടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.