കയര്‍ ഉല്‍പാദനം: ‘കൊല്ലം മാതൃക’ മലബാറിലേക്കും
text_fieldsകൊല്ലം: കേരള കയറിൻെറ വിപണിസാധ്യത വ൪ധിപ്പിക്കാൻ ‘കൊല്ലം മാതൃക’ മലബാറിലേക്കും വ്യാപിപ്പിക്കാൻ ‘കേരഫെഡ്’ ഒരുങ്ങുന്നു. അന്യസംസ്ഥാനങ്ങളിൽ പ്രിയം നഷ്ടപ്പെട്ട പരമ്പരാഗത ഉൽപന്ന രീതിയിൽ മാറ്റം വരുത്തി വിപണിക്കാവശ്യമായ കയ൪ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
മുമ്പ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഓറഞ്ച് മേഖലയിലേക്ക് പ്രതിദിനം 500 ക്വിൻറൽ വരെ കയറാണ് വിട്ടിരുന്നത്. ഓറഞ്ച് പെട്ടി നി൪മാണത്തിനാണ് ഇതുപയോഗിച്ചിരുന്നത്. എന്നാൽ ഓറഞ്ച് മേഖലക്ക് ആവശ്യമായ ബലത്തിലും നീളത്തിലും സേലത്ത് കയ൪ ഉൽപാദനം തുടങ്ങിയതോടെ കേരളത്തിന് വിപണി നഷ്ടമാവുകയായിരുന്നു. അതേസമയം, വിപണിക്കാവശ്യമായ കയ൪ ഉൽപാദനത്തിലേക്ക് തിരിയാതെ കേരളം പരമ്പരാഗതരീതിയിൽ മുന്നോട്ടുപോയി.
ഇത്തരത്തിൽ 40 കോടിയുടെ കയറാണ് കേരഫെഡിൻെറ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് കൊല്ലത്തെ എട്ട് കയ൪ സംഘങ്ങളിൽപ്പെട്ടവ൪ക്ക് പരിശീലനം നൽകി ഓറഞ്ച് മേഖലയെ ലക്ഷ്യമാക്കിയുള്ള കയ൪ ഉൽപാദനത്തിന് പദ്ധതിയിട്ടത്. ജൂലൈ 15ന് ഇത്തരത്തിലുള്ള ഉൽപാദനം ആരംഭിക്കും.
മലബാ൪ മേഖലയിലെ ‘ബേപ്പൂ൪’ ഇനം കയ൪ ഇപ്പോൾ കയ൪ ഭൂവസ്ത്ര നി൪മാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കെ.എം.ആ൪.വൈ, കൊയിലാണ്ടി എന്നീ ഇനങ്ങൾക്ക് വിപണി സാധ്യത ഇല്ലാതായിരിക്കുകയാണ്.
ഇതിനെ മറികടക്കാൻ വിപണിക്കാവശ്യമായ ഇനം കയ൪ ഉൽപാദനത്തിൻെറ കൊല്ലം മാതൃക മലബാറിലും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കയ൪ഫെഡ് ചെയ൪മാൻ എസ്.എൽ. സജികുമാ൪, മാനേജിങ് ഡയറക്ട൪ കെ.എം. മുഹമ്മദ് അനിൽ എന്നിവ൪ അറിയിച്ചു.
മലബാറിലെ പ്രാഥമിക കയ൪സംഘങ്ങളിൽപെട്ടവ൪ക്ക് പരിശീലനം നൽകി കയ൪ ഉൽപാദിപ്പിക്കും. ഇതുമൂലം പ്രാഥമിക സംഘങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽനഷ്ടമുണ്ടാകില്ളെന്നും അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.