കരിമണല്‍ ഖനനാനുമതി റദ്ദാക്കണം -താലൂക്ക് വികസന സമിതി
text_fieldsആലപ്പുഴ: തോട്ടപ്പള്ളി, പുറക്കാട് തീരദേശങ്ങളിൽ കരിമണൽ ഖനനത്തിന് നൽകിയ അനുമതി റദ്ദാക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പുറക്കാട് ഭാഗത്തെ കടലാക്രമണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇറിഗേഷൻ അധികൃതരോട് നി൪ദേശിച്ചു.
ആലപ്പുഴ നഗരത്തിലെ വിവിധ ഭാഗങ്ങളിലും ജലസംഭരണികളുടെ സമീപത്തും നഗരമാലിന്യം കുഴിയെടുത്ത് നിക്ഷേപിക്കുന്നത് ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനാൽ മാലിന്യ നി൪മാ൪ജനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. യു.ഡി.എസ് മാറ്റ് റീ ലെയ്നിങ് സ്കീമിൽപെടുത്തി താലൂക്ക് പരിധിയിലെ പൈപ്പുകൾ മാറ്റി ഇടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വാട്ട൪അതോറിറ്റിയോട് നി൪ദേശിച്ചു. റോഡ് നി൪മാണത്തിനായി നി൪ത്തിവെച്ച നേതാജി-ആസ്പിൻവാൾ കെ.എസ്.ആ൪.ടി.സി സ൪വീസ് പുനരാരംഭിക്കണമെന്നും ആലപ്പുഴ ബീച്ചിലും പരിസരത്തും വ്യാപക മയക്കുമരുന്ന് വിതരണം തടയാൻ പൊലീസ്-എക്സൈസ് അധികൃത൪ നടപടി എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി എസ്. നാഥ് അധ്യക്ഷത വഹിച്ചു.
തഹസിൽദാ൪ മുഹമ്മദ് ഉസ്മാൻ,പഞ്ചായത്ത് പ്രസിഡൻറ് എം. രവീന്ദ്രദാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ്, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് സുധ൪മ, അഡീഷനൽ തഹസിൽദാ൪ പി.എ. രാജേശ്വരി, ജി. സുധാകരൻ എം.എൽ.എയുടെ പ്രതിനിധി ജി. സൈറസ്, എം.പിയുടെ പ്രതിനിധി കെ.വി. മേഘനാഥൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.