അക്കാദമിക് പ്രതിഭകള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണം -വൈസ് ചാന്‍സലര്‍
text_fieldsകണ്ണൂ൪: സ൪വകലാശാലകളിൽനിന്ന് ഉന്നതവിജയം നേടി പുറത്തിറങ്ങുന്ന ബിരുദ ബിരുദാനന്തര വിദ്യാ൪ഥികൾ സമൂഹ പുരോഗതിക്ക് മുതൽകൂട്ടാവുന്ന പ്രവ൪ത്തനങ്ങളിൽ പങ്കാളികളാവണമെന്ന് കണ്ണൂ൪ വാഴ്സിറ്റി വൈസ് ചാൻസല൪ പ്രഫ. പി.കെ. മൈക്കിൾ തരകൻ അഭിപ്രായപ്പെട്ടു.
കണ്ണൂ൪ സ൪വകലാശാല അപൈ്ളഡ് ഇക്കണോമിക്സ് പഠനവകുപ്പും സ൪വകലാശാല എംപ്ളോയ്മെൻറ് ഇൻഫ൪മേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ച യു.ജി.സി, നെറ്റ്,ജെ.ആ൪.എഫ്/ലക്ചറ൪ഷിപ് പരിശീലന പരിപാടിയിൽ പങ്കെടുത്ത് 2011 ഡിസംബറിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാ൪ഥികളെ അനുമോദിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ആ൪.എഫ് നേടിയ മൂന്നുപേ൪ സ൪വകലാശാലാ അപൈ്ളഡ് ഇക്കണോമിക്സ് വകുപ്പിൽതന്നെയുള്ളവരാണ്. ജെ.ആ൪.എഫ് വിജയികളായ സി. റഹിയാനത്ത്, ഇ. രജിന, പി. ലജിത, കെ. കാഞ്ചന, പി. ഉഷ, റുക്സാന എന്നിവ൪ക്കും ലക്ചറ൪ഷിപ് യോഗ്യത നേടിയ വി. വിദ്യ, എൻ.പി. സുസ്മിത എന്നിവ൪ക്കും 2011 വ൪ഷത്തിൽ എം.എ അപൈ്ളഡ് ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ ഒ.എം. വിദ്യക്കും ചടങ്ങിൽ വൈസ് ചാൻസല൪ ഉപഹാരങ്ങൾ നൽകി.
അപൈ്ളഡ് ഇക്കണോമിക്സ് മേധാവി ഡോ. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കാമ്പസ് ഡയറക്ട൪ പ്രഫ. ടി. അശോകൻ, എംപ്ളോയ്മെൻറ് റീജനൽ ഡെപ്യൂട്ടി ഡയറക്ട൪ ജയചന്ദ്രൻ നായ൪, കണ്ണൂ൪ ജില്ലാ എംപ്ളോയ്മെൻറ് പ്ളേസ്മെൻറ് ഓഫിസ൪ പി. ബാലകൃഷ്ണൻ, എംപ്ളോയ്മെൻറ് ഇൻഫ൪മേഷൻ ബ്യൂറോ ഡെപ്യൂട്ടി ചീഫ് എൻ. സൺദേവ്, വി. പ്രശാന്ത് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.