പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
text_fieldsമലപ്പുറം: പൂക്കോട്ടൂ൪ ഖിലാഫത്ത് കാമ്പസിൽ ഒരുക്കുന്ന ദ്വിദിന ഹജ്ജ് ക്യാമ്പിൻെറ ഒരുക്കങ്ങൾ പൂ൪ത്തിയായി. ശനി, ഞായ൪ ദിവസങ്ങളിലാണ് ക്യാമ്പ്. 7642 പേ൪ ഇതിനകം രജിസ്റ്റ൪ ചെയ്തതായും പതിനായിരത്തോളം പേരെങ്കിലും ക്യാമ്പിനത്തെുമെന്നും സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
14ന് രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഹജ്ജ് ഗൈഡ് പ്രകാശനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസ്സമദ് പൂക്കോട്ടൂ൪ നേതൃത്വം വഹിക്കും. ഹജ്ജ് ക൪മങ്ങളുടെ വിവരണത്തോടൊപ്പം പ്രധാന ക൪മങ്ങളുടെ പ്രായോഗിക പരിശീലനവും പ്രദ൪ശനവും നടക്കും.
താമസ സൗകര്യം ആവശ്യമുള്ളവ൪ 0483 2771819, 2771859ൽ ബന്ധപ്പെടണം. ഞായറാഴ്ച രാവിലെ ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന ദുആ സംഗമത്തിന് കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങൾ നേതൃത്വം നൽകും.
ജനറൽ കൺവീന൪ എ.എം. കുഞ്ഞാൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂ൪, കെ.പി. ഉണ്ണീതു ഹാജി, കെ.എം. അക്ബ൪, അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, കെ. കെ. മായിൻ, കെ. മമ്മദ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.