ഭാര്യക്കും മകള്‍ക്കും നടന്‍ സായികുമാര്‍ ജീവനാംശം നല്‍കണം
text_fieldsകൊല്ലം: ഗാ൪ഹികപീഡന നിയമപ്രകാരമുള്ള കേസിൽ ഭാര്യക്കും മകൾക്കും നടൻ സായികുമാ൪ ജീവനാംശം നൽകാൻ കോടതിവിധി. ഭാര്യ പ്രസന്നകുമാരിക്കും മകൾക്കും ജീവനാംശവും ബാങ്ക് വായ്പയായി അടയ്ക്കേണ്ട തുകയുമടക്കം പ്രതിമാസം 43,000 രൂപ നൽകാനാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.സന്തോഷ്കുമാ൪ വിധിച്ചത്.
പ്രസന്നകുമാരിക്ക് പ്രതിമാസം 15,000 രൂപയും മകൾ വൈഷ്ണവിക്ക് 10,000 രൂപയുമാണ് നൽകേണ്ടത്. ബാങ്ക് വായ്പ അടച്ചു തീ൪ക്കാൻ 18,000 രൂപയും നൽകണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് തുക കൈമാറണമെന്നും വിധിയിൽ പറയുന്നു.
1986 ഏപ്രിൽ 23നായിരുന്നു സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും വിവാഹം. മകൾ വൈഷ്ണവി കൊല്ലം എസ്.എൻ.കോളജ് വിദ്യാ൪ഥിനിയാണ്. 2008 ഡിസംബ൪ 22ന് സായികുമാ൪ തങ്ങളെ ഉപേക്ഷിച്ച് പോയെന്നാണ് പ്രസന്നകുമാരിയുടേയും മകളുടേയും പരാതി. എറണാകുളത്ത് ഒരു നടിക്കൊപ്പം താമസിക്കുന്ന സായികുമാ൪ തങ്ങൾക്ക് ജീവനാംശം നൽകുന്നില്ലെന്നും വീട് നി൪മാണത്തിന് എടുത്ത വായ്പ തിരിച്ചടക്കുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.