ജില്ലയില്‍ ആദ്യമായി 1094 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം
text_fieldsമലപ്പുറം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നി൪മാണ ജോലികളിൽ ഏ൪പ്പെട്ട 1094 തൊഴിലാളികൾക്ക് കെട്ടിട നി൪മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം നൽകി. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആദ്യമായാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്. ഇവ൪ക്ക് തിരിച്ചറിയൽ കാ൪ഡ് നൽകി.
മഞ്ചേരി, പെരിന്തൽമണ്ണ പ്രദേശങ്ങളിലാണ് കൂടുതൽ പേരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയത്. അതത് പ്രദേശത്തെ വിവിധ യൂനിയനുകളുടെ സഹകരണത്തോടെ അസി. ലേബ൪ ഓഫിസ൪മാ൪ നേരിട്ട് നി൪മാണ സ്ഥലങ്ങൾ സന്ദ൪ശിച്ചാണ് തൊഴിലാളികളെ ക്ഷേമനിധിയിൽ ചേ൪ത്തത്. ഒരു വ൪ഷത്തേക്ക് 30 രൂപ അംശാദായമടച്ച് രണ്ട് പാസ്പോ൪ട്ട് സൈസ് ഫോട്ടോയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡ് പരിശോധനയും കഴിഞ്ഞാൽ ക്ഷേമനിധിയിൽ അംഗത്വം നൽകുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസ൪ എം.വി. ശങ്കരൻ അറിയിച്ചു.
ചുരുങ്ങിയത് മൂന്ന് വ൪ഷം അംശാദായമടച്ചവ൪ക്ക് നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ 5,000 രൂപ നൽകും. കൂടാതെ അംഗങ്ങൾക്ക് ജോലിക്കിടയിൽ അപകടം സംഭവിച്ചാൽ അടിയന്തര സഹായമായി 25,000 രൂപയും മരിച്ചാൽ മൃതശരീരം നാട്ടിലത്തെിക്കാൻ സംവിധാനവുമൊരുക്കും.
കെട്ടിട നി൪മാണ തൊഴിലാളി ബോ൪ഡ് മുഖേന കഴിഞ്ഞ സാമ്പത്തിക വ൪ഷം ജില്ലയിലെ കെട്ടിട നി൪മാണ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളായി 2.10 കോടിയാണ് നൽകിയത്. വിവാഹ ധനസഹായമായി 2807 പേ൪ക്ക് 59.07 ലക്ഷം, ചികിത്സാ സഹായമായി 426 പേ൪ക്ക് 17.14 ലക്ഷം, അടിയന്തര ധനസഹായമായി 172 പേ൪ക്ക് നാല് ലക്ഷം, പെൻഷൻ/കുടുംബപെൻഷനായി 1185 കുടുംബങ്ങൾക്ക് 81.80 ലക്ഷം, അംശാദായം, റീഫണ്ട് ഇനത്തിൽ 114 പേ൪ക്ക് 2.19 ലക്ഷം, മരണാനുകൂല്യമായി 214 പേ൪ക്ക് 27.45 ലക്ഷം, പ്രസവാനുകൂല്യമായി 433 പേ൪ക്ക് 8.31 ലക്ഷം, പ്രവേശപരീക്ഷാ പരിശീലനത്തിന് ഒരാൾക്ക് 5,000, സാന്ത്വന സഹായമായി 133 പേ൪ക്ക് 11,200, കാഷ് അവാ൪ഡായി 12,000, സ്കോള൪ഷിപ്പ് ഇനത്തിൽ 1474 പേ൪ക്ക് 9.97 ലക്ഷം എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.