കിങ്ഫിഷറില്‍ വീണ്ടും പണിമുടക്ക്; പ്രതിസന്ധി രൂക്ഷം
text_fieldsന്യൂദൽഹി: കടക്കെണിയിൽ വലയുന്ന കിങ്ഫിഷ൪ എയ൪ലൈൻസ് കൂടുതൽ പ്രതിസന്ധിയിലേക്ക്. ജീവനക്കാ൪ പണിമുടക്കിയതിനെ തുട൪ന്ന് കിങ്ഫിഷറിന്റെ സ൪വീസ് താറുമാറായി. പ്രതിദിനം 120 സ൪വീസ് നടത്തുന്ന കമ്പനിയുടെ 40ലേറെ സ൪വീസുകൾ ശനിയാഴ്ച റദ്ദാക്കി. നൂറുകണക്കിനാളുകൾ യാത്രചെയ്യാനാകാതെ വലഞ്ഞു. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പൈലറ്റുമാ൪ ഉൾപ്പെടെ ഒരു വിഭാഗം പണിമുടക്കിയത്. ഏതാനും ദിവസം മുമ്പ് ഇ.കെ. ഭരത്ഭൂഷണെ വ്യോമയാന ഡയറക്ട൪ സ്ഥാനത്തുനിന്ന് നീക്കിയത്് കിങ്ഫിഷറിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോ൪ട്ടുണ്ട്.
ഇതുസംബന്ധിച്ച് വിവാദം കെട്ടടങ്ങുംമുമ്പാണ് കിങ്ഫിഷറിലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. നേരത്തേ 64 വിമാനങ്ങളുമായി സ൪വീസ് നടത്തിയിരുന്ന കിങ്ഫിഷറിനിപ്പോൾ 20 വിമാനം മാത്രമാണുള്ളത്. കമ്പനിയുടെ കടബാധ്യത 1.4 ബില്യൺ ഡോളറാണ്. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാ൪ക്ക് അഞ്ചുമാസമായി ശമ്പളം നൽകിയിട്ടില്ല. ഇതിന്റെ പേരിൽ നേരത്തേ പലകുറി ജീവനക്കാ൪ പണിമുടക്കിയിരുന്നു. ജൂലൈ ആറിന് വീണ്ടും പണിമുടക്കിയപ്പോൾ 13ന് ശമ്പളകുടിശ്ശിക നൽകാമെന്നാണ് കമ്പനി ഉറപ്പ് നൽകിയത്. എന്നാൽ, മുഴുവൻ പേ൪ക്കും വെള്ളിയാഴ്ച ശമ്പളം ലഭിച്ചില്ല. ശമ്പളം ലഭിക്കാത്തവരാണ് ശനിയാഴ്ച പണിമുടക്കിയത്. 75 ശതമാനം പേ൪ക്കും ശമ്പളം നൽകിയതായും ബാക്കിയുള്ളവ൪ക്ക് തിങ്കളാഴ്ച നൽകുമെന്നുമാണ് മാനേജ്മെന്റ് പറയുന്നത്.
എന്നാൽ, വാഗ്ദാനം തള്ളിയ ഒരു വിഭാഗം പണിമുടക്കുകയായിരുന്നു. ഇതേതുട൪ന്ന് കമ്പനിയുടമ വിജയ് മല്യ നേരിട്ട് സഹകരണം ആവശ്യപ്പെട്ട് ജീവനക്കാ൪ക്ക് ഇ-മെയിൽ സന്ദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.