ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതി: പ്രൈമറി പരീക്ഷ 19ന്
text_fieldsമലപ്പുറം: വിജയഭേരി പദ്ധതി പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി നാല്, ഏഴ് ക്ളാസുകളിലെ കുട്ടികളുടെ അടിസ്ഥാനശേഷി പരിശോധിക്കുന്നതിനുള്ള പരീക്ഷ ജൂലൈ 19ന് ജില്ലയിലെ മുഴുവൻ പ്രൈമറി സ്കൂളുകളിലും നടക്കും. ഡയറ്റിൻെറ സഹായത്തോടെ തയാറാക്കിയ ചോദ്യപേപ്പ൪ തിങ്കളാഴ്ച ബി.ആ൪.സികളിലത്തെിക്കും.
ബി.ആ൪.സികളിൽനിന്ന് ഓരോ സ്കൂളിലേക്കും പാക്കറ്റുകളിലാക്കി വിതരണം ചെയ്യും.
പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുത്ത കോഓഡിനേറ്റ൪, അസി. കോഓഡിനേറ്റ൪ എന്നിവ൪ക്കുള്ള പരിശീലനം തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ ചേരും. ഹൈസ്കൂളിനോട് ചേ൪ന്ന പ്രൈമറി സ്കൂളുകളിലെ നാല്, ഏഴ് ക്ളാസുകളിൽ പരീക്ഷാ നടത്തിപ്പ്, പത്താം ക്ളാസിലെ വിജയഭേരി പരിപാടി, കഴിഞ്ഞ അധ്യയന വ൪ഷത്തിൽ നടത്തിയ പഠനക്യാമ്പുകൾക്കുള്ള ധനസഹായ വിതരണം, ഗവ. ഹൈസ്കൂളുകളിൽ നടക്കുന്ന നി൪മാണ പ്രവ൪ത്തനങ്ങളുടെ പുരോഗതി വിലയിരുത്തൽ തുടങ്ങിയവ യോഗത്തിൽ ഉണ്ടാകും. എയ്ഡഡ്, ഗവ. ഹൈസ്കൂളുകളിലെ പ്രധാനാധ്യാപക൪ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് അറിയിച്ചു.
പരീക്ഷയിലും തുട൪ന്നുള്ള പരിപാടികളിലും മുഴുവൻ അധ്യാപകരുടെയും പിന്തുണയും സഹായവും സുഹറ മമ്പാട് അഭ്യ൪ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.