രാജ്യദ്രോഹം: അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്യുന്നു
text_fieldsഅബൂദബി: രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവ൪ത്തനങ്ങൾ നടത്തിയതിന് ഒരു സംഘം അറസ്റ്റിൽ. സംഘത്തിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങി.
രാജ്യത്തിൻെറ ഭരണ സംവിധാനം, ഭരണഘടന തുടങ്ങിയവക്ക് എതിരായും രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാനും സംഘടന രൂപവത്കരിച്ച് പ്രതികൾ പ്രവ൪ത്തിക്കുകയായിരുന്നു. ഇവ൪ക്ക് ചില വിദേശ സംഘടനകളുമായി ബന്ധമുണ്ട്. അവരുടെ അജണ്ടകൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ഇതേക്കുറിച്ച് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ സംഘത്തെ നിരീക്ഷിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യാൻ പബ്ളിക് പ്രോസിക്യൂഷൻ ഉത്തരവിടുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതായി അബൂദബി അറ്റോണി ജനറൽ സാലിം സഈദ് ഖുബൈഷ് പറഞ്ഞു. പ്രതികളുടെ ഗൂഢാലോചന, ലക്ഷ്യം തുടങ്ങിയവ സംബന്ധിച്ച് വിശദമായി അന്വേഷിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.