Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകള്ളന്മാരുടെ...

കള്ളന്മാരുടെ ‘കോട്ട’യം

text_fields
bookmark_border
കള്ളന്മാരുടെ ‘കോട്ട’യം
cancel

കോട്ടയം: നഗരം മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രമാകുന്നു. ട്രെയിനിലും ബസിലും പോകുന്ന മോഷ്ടാക്കൾ പോലും കോട്ടയം കാണുമ്പോൾ ഇറങ്ങി കട്ടിട്ടുപോകുന്ന അവസ്ഥയാണ്. രണ്ടാഴ്ചക്കുള്ളിൽ ക്ഷേത്ര മോഷണമടക്കം നഗരത്തിൽ നടന്നത് പത്ത് കവ൪ച്ചകളാണ്. ഇവയിലൊന്നിൽ പോലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അയ്മനത്ത് ദിവസങ്ങൾക്ക് മുമ്പ് ഒന്നര കി.മീ. ചുറ്റളവിൽ മൂന്ന് വീടുകളിൽ മോഷണംനടന്നു. സ്ത്രീകളെ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വ൪ണവും 13,000 രൂപയും കവ൪ന്നു.
പ്രതികൾ നാട്ടുകാരാണെന്ന് പൊലീസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ, ഇതിൻെറ അന്വേഷണത്തിനിടെ രണ്ട് ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിലായത് നേട്ടമായി. മെഡിക്കൽ കോളജിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കറങ്ങുന്നവരാണ് പിടിയിലായത്. ഒരാൾ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മോഷണം നടത്തിവരികയായിരുന്നു.
സമാനമായ അന്വേഷണത്തിൽ കണ്ണൂരിലെ സി.പി.എം പ്രവ൪ത്തകൻെറ കൊലപാതകത്തിൽ പ്രതിയായ ആളും കോട്ടയം പൊലീസിൻെറ പിടിയിലായി. ഓട്ടോ ഡ്രൈവ൪ ഗോപിനാഥക്കുറുപ്പിൻെറ കൊലയാളികളെ പിടികൂടാൻ വിരിച്ച വലയിൽ യാദൃച്ഛികമായി ഇവ൪ വന്നുപെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡൻറ് അന്തരിച്ച പുതുപ്പള്ളി കാലായിൽ കെ.കെ. ദാമോദരൻെറ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് ഒന്നര പവൻ മാലയും 1000 രൂപയും കവ൪ന്നിരുന്നു.
ഓട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അതേ ദിവസം രാത്രി നഗരത്തിലെ രണ്ട് മൊബൈൽ കടകളിൽ മോഷണവും ഒരു കടയിൽ മോഷണശ്രമവും നടന്നു. പുതിയതും പഴയതുമായ മൊബൈലുകൾ കൊണ്ടുപോയി. ഇവിടെയും ഓട് പൊളിച്ചാണ് കള്ളന്മാ൪ അകത്തുകടന്നത്.
വാകത്താനം ധ൪മശാസ്താക്ഷേത്രത്തിൽ കള്ളൻ കയറിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ഇവിടെനിന്ന് ഓട്ടുവിളക്കും സീഡി പ്ളേയറുമാണ് മോഷ്ടിച്ചത്. അതിരമ്പുഴയിലെ വീട് കവ൪ച്ച, തിരുനക്കരയിലെ മൊബൈൽഫോൺ കടയിലെ കവ൪ച്ച, ജ്വല്ലറിയിൽനിന്ന് സെക്യൂരിറ്റി ജീവനക്കാ൪ കവ൪ച്ച നടത്തി മുങ്ങിയത് തുടങ്ങി നിരവധി സംഭവങ്ങളിൽ പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. ഇതൊക്കെക്കൊണ്ടാണ് കോട്ടയം മോഷ്ടാക്കൾക്ക് ഇഷ്ട ദേശമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story